ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാർക്ക് കിട്ടിയ എട്ടിന്റെ പണി [video]

ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ മെഡിക്കല്‍ ഓഫീസര്‍ നടപടിയെടുത്തു. നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തില്‍വെച്ചാണ് നഴ്‌സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്.നഴ്സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്നാണ് അധികൃതരുടെ…

ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ മെഡിക്കല്‍ ഓഫീസര്‍ നടപടിയെടുത്തു. നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തില്‍വെച്ചാണ് നഴ്‌സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്.നഴ്സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്നാണ് അധികൃതരുടെ നടപടി.
വീഡിയോ വൈറലായതോടെ പലരും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു.