ശരിയാണ് എനിക്ക് 3 വയസ്സുള്ള ഒരു മകളുണ്ട്, പക്ഷെ ഞാന്‍ അവിവാഹിതയാണ്, നിങ്ങള്‍ക്കെന്താണ് പ്രശ്നം, വിമര്‍ശകരുടെ വായടപ്പിച്ച് ബോളിവുഡ് താരം

ആരാധക സമൂഹത്തിന്റെ പ്രധാന വിനോദമാണ് താരങ്ങളുടെ സ്വകാര്യതയിൽ തലക്കടത്തുന്നത്. ബോളിവുഡ് നടി മാഹി ഗിൽ  തന്റെ സ്വകാര്യതയിൽ തല കടത്താൻ ചുട്ട മറുപടി വന്നവർക്ക് നൽകി വായടപ്പിച്ചിരിക്കുകയാണ്.  പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍. മാഹി പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍…

ആരാധക സമൂഹത്തിന്റെ പ്രധാന വിനോദമാണ് താരങ്ങളുടെ സ്വകാര്യതയിൽ തലക്കടത്തുന്നത്. ബോളിവുഡ് നടി മാഹി ഗിൽ  തന്റെ സ്വകാര്യതയിൽ തല കടത്താൻ ചുട്ട മറുപടി വന്നവർക്ക് നൽകി വായടപ്പിച്ചിരിക്കുകയാണ്.  പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍.

മാഹി പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. സിനിമാലോകത്തെയും ആരാധകരെയും ദിവസങ്ങള്‍ക്ക് മുന്‍പ് മാഹി ഗില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ അവിവാഹിതയാണെങ്കിലും മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിക്കണം എന്നതിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. എതിര്‍പ്പ് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശകരോട് എനിക്കൊന്നും പറയാനില്ല. എന്‍റെ മകളുടെ പേര് വെറോണിക്ക എന്നാണ്. എനിക്കതില്‍ അഭിമാനമുണ്ട്. ഭാവിയില്‍ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാല്‍ മാത്രം.

ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചത് മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ്. അവളുടെ ചിത്രങ്ങള്‍ ഞാന്‍ ’സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ല, മാഹി ഗില്‍ പറയുന്നു.