ഒരുപാട് ആരാധകരുള്ള സൂപ്പർ സ്റ്റാറാണ് താനെന്ന് രജനികാന്ത് അറിഞ്ഞിട്ടില്ല- മണികണ്ഠൻ

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള…

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള സിനിമ ലോകത്ത് താരം ഉറപ്പിക്കുക തന്നെ ചെയ്തു. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പം പേട്ടയിൽ വളരെ ശ്രദ്ധേയമായ ഒരു വേഷവും മണികണ്ഠൻ ചെയ്യുക ഉണ്ടായി.സിനിമയ്ക്ക് ഒപ്പം തന്നെ നാടകവും അദ്ദേഹം ചെയ്യുന്നുണ്ട്. സിനിമയ്ക്കും നാടകത്തിനും അല്ല അഭിനയത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രിയുടെ വിശേഷങ്ങൾ പങ്ക് വെക്കവെ മണികണ്ഠൻ പറയുക ഉണ്ടായി.
സൂപ്പർ സ്റ്റാർ രജനിക്ക് ഒപ്പമുള്ള അനുഭവങ്ങളെ പറ്റി ചോദിച്ചപ്പോൾ “ഒരുപാട് ആളുകൾ ആരാധിക്കുന്ന സൂപ്പർസ്റ്റാറാണ് ഞാനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്, ആ രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി.ഏറെ നിരൂപക പ്രശംസ നേടിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിൽ വിജയ് ബാബു, മണികണ്ഠൻ ആചാരി എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ. രണ്ടാം ചിത്രമായ ശുഭരാത്രിയിലും മണികണ്ഠൻ ഒരു വേഷം ചെയ്യുന്നുണ്ട്