ഇതാണ് യഥാര്‍ത്ഥ കരിങ്കോഴി കച്ചവടക്കാരന്‍, കരീമിന്‍റെ ജീവിതം വച്ച് ഇനിയും ട്രോളരുത്

ഫേസ്ബുക്കില്‍ എവിടെ നോക്കിയാലും, ഏത് പോസ്റ്റിനു താഴെ നോക്കിയാലും, കരിങ്കോഴി കച്ചവടത്തിന്റെ പോസ്റ്റുകള്‍ ആണ്. പരസ്യം ചെയ്യാന്‍ അധികം പണം ഇല്ലാത്തവര്‍ അവരുടെ സാധനം വിറ്റഴിക്കാന്‍ സമൂഹ മാധ്യമം ഇത്തരത്തില്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ അത്…

ഫേസ്ബുക്കില്‍ എവിടെ നോക്കിയാലും, ഏത് പോസ്റ്റിനു താഴെ നോക്കിയാലും, കരിങ്കോഴി കച്ചവടത്തിന്റെ പോസ്റ്റുകള്‍ ആണ്. പരസ്യം ചെയ്യാന്‍ അധികം പണം ഇല്ലാത്തവര്‍ അവരുടെ സാധനം വിറ്റഴിക്കാന്‍ സമൂഹ മാധ്യമം ഇത്തരത്തില്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ അത് ഇപ്പോള്‍ കരീം എന്ന ചെറുപ്പക്കാരന്റെ അവസ്ഥ മാറ്റിയിരിക്കുകയാണ്. സാമന്യം നല്ല കച്ചവടം നടക്കുമായിരുന്നു പക്ഷെ പോസ്റ്റര്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തതിനുശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.

സംവിധായകനായ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ആദ്യം കണ്ട കരിങ്കോഴി വില്‍പ്പന പിന്നീട് ഫേസ്ബുക്കിലെ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും കമന്റ് ചെയ്തതോടെ കഷ്ടത്തിലായത് ഇതിന്റെ യഥാര്‍ത്ഥ ഉടമയായ മണ്ണാര്‍ക്കാട് തച്ചനാട്ടുക്കര സ്വദേശി അബ്ദുല്‍ കരീമാണ്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ട്രോളന്‍മാര്‍ ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. ണ്ണാര്‍ക്കാട് സ്വന്തമായ കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നത്.

കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്. ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര്‍ ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിവിളിക്കാനായാണ് വിളിക്കുന്നതെന്നും പറയുന്ന കരീം, പക്ഷേ ലഭിക്കുന്ന കച്ചവടത്തില്‍ സംതൃപ്തനാണ്.

ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂര്‍ത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാന്‍ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും കരീം പറയുന്നു.