ഇരുപതാംനൂറ്റാണ്ടിന്‍റെ പകുതി വരെ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മനുഷ്യ മൃഗശാലകളെ കുറിച്ച്

മനുഷ്യരെ തന്നെ ഇപ്പോഴുള്ള മൃഗങ്ങളെ പോലെ ഒരു സ്ഥാനത്തു നിര്‍ത്തി പ്രദര്‍ശിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ആയിരുന്നു ഇത്. മനുഷ്യന്‍റെ ശാരീരിക പരമായ പ്രത്യേകതകള്‍ മൂലമായിരുന്നു അവരെ ഇത്തരത്തിലുള്ള ശാലയിലേക്ക് എത്തിച്ച് പ്രദര്‍ശിപ്പിച്ചിരുന്നത്.…

മനുഷ്യരെ തന്നെ ഇപ്പോഴുള്ള മൃഗങ്ങളെ പോലെ ഒരു സ്ഥാനത്തു നിര്‍ത്തി പ്രദര്‍ശിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ആയിരുന്നു ഇത്. മനുഷ്യന്‍റെ ശാരീരിക പരമായ പ്രത്യേകതകള്‍ മൂലമായിരുന്നു അവരെ ഇത്തരത്തിലുള്ള ശാലയിലേക്ക് എത്തിച്ച് പ്രദര്‍ശിപ്പിച്ചിരുന്നത്.

19, 20 നൂറ്റാണ്ടുകളിൽ പോലും ഇത് നിലനിന്നിരുന്നുവെന്നതാണ് വിരോധാഭാസമായ ഒരു വസ്തുത.  പ്രധാനമായും നീഗ്രോകൾ, പിഗ് മികൾ ,എക്സിമോകൾ ,ആദിമ നിവാസികൾ എന്നിവരെയാണ് ഇങ്ങനെ പ്രദർശിപ്പിച്ചിരുന്നത്. തങ്ങളുടെ സംസ്ക്കാരം മറ്റുള്ളവരിൽ നിന്നും ഉയർന്നതാണെന്ന് കാണിക്കുവാൻ കൂടിയായിരുന്നു ഇത് നടത്തിയിരുന്നത്.

സ്പെയിനിൽ കാഴചയ്ക്ക് നിരത്തുവാനായി തദ്ദേശീയരായ അമേരിക്കൻ വംശജരെ കൊളംബസ് കൊണ്ടുവന്നിരുന്നതായി ചരിത്ര രേഖകളുണ്ട്. കുള്ളൻമാർ ,കൂനൻ മാർ ,ആൽബിനോ വളരെയധികം വെളുപ്പ് നിറമുള്ള രോഗം എന്നിവരെ ഉൾക്കൊള്ളുന്ന മനുഷ്യ മൃഗശാല നിലനിന്നിരുന്നു.

ചില പ്രത്യേക ശാരീരിക പ്രകൃതിയുള്ള, സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യരെ പൂർണ്ണ നഗ്നരായി പ്രദർശിപ്പിച്ചിരുന്നുവെന്നത് മനുഷ്യ മനസ്സിൻ്റെ ഇരുണ്ട വശങ്ങൾ വെളിവാക്കുന്നതാണ്. 1906 ൽ ന്യൂയോർക്കിൽ മനുഷ്യരെ ചിമ്പാൻസികൾക്കുമൊപ്പം പ്രദർശിപ്പിച്ചിരുന്നത് വൻ വിവാദമായിരുന്നു. ഹിറ്റ്ലർ ആയിരുന്നു യൂറോപ്പിൽ ഈ ക്രൂര വിനോദം നിര്ത്തലാക്കിയത്.