ഇഷ്ട ദൈവത്തിന്‍റെ ചിത്രം ഫേസ്ബുക്കിലിട്ട യുവതാരത്തിന് നേരെ സൈബര്‍ ആക്രമണം

തൃശൂരില്‍ സുരേഷ്ഗോപി അയ്യപ്പന്‍റെ പേര് പരാമര്‍ശിച്ചു എന്ന പേരില്‍ കലക്ടര്‍ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം ഇതായിരുന്നു. ‘ഇഷ്ട ദൈവത്തിന്‍റെ പേര് പോലും പറയാന്‍ കഴിയാത്തത് ഒരു ഭക്തന്‍റെ ഗതികേടാണ്’. ഏതാണ്ട് അതിനു…

തൃശൂരില്‍ സുരേഷ്ഗോപി അയ്യപ്പന്‍റെ പേര് പരാമര്‍ശിച്ചു എന്ന പേരില്‍ കലക്ടര്‍ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം ഇതായിരുന്നു. ‘ഇഷ്ട ദൈവത്തിന്‍റെ പേര് പോലും പറയാന്‍ കഴിയാത്തത് ഒരു ഭക്തന്‍റെ ഗതികേടാണ്’. ഏതാണ്ട് അതിനു തുല്യമായ സംഭവമാണ് യുവതാരം നന്ദന വര്‍മ്മക്കും ഉണ്ടായിരിക്കുന്നത്.

നന്ദന തന്‍റെ ഫേസ്ബുക്ക് പേജില്‍ അയ്യപ്പന്‍റെ ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നു. അത് കണ്ടപ്പോള്‍ വിരളിപൂണ്ട ചിലര്‍ നന്ദനക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചു വിടുകായിരുന്നു. ഇപ്പോള്‍ ആ കുട്ടിയെ സംഘി ആക്കി മാറ്റിയിരിക്കുകയാണ്. പക്ഷെ താരം ഒരു പാര്‍ട്ടിയുടെ പേര് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നില്ല.

ഹൈന്ദവ ആചാരങ്ങള്‍ പിന്തുടരുന്നവരെയെല്ലാം സംഘി ആക്കി മാറ്റുക ഇപ്പോള്‍ പതിവായിരിക്കുകയാണ്. പോസ്റ്റില്‍ നന്ദനയെ അനുകൂലിക്കുന്നവരും ഉണ്ട്. സ്വന്തം വിശ്വാസം മറ്റുള്ളവരെപോലെ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു കലാകാരിക്ക് അവകാശമുണ്ട്. പക്ഷെ എതിര്‍ക്കുന്നവര്‍ പറയുന്നത് കലാകാരി ഇങ്ങനാകരുതെന്നാണ്.

തുടര്‍ന്ന് നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി , ‘സംഘിയായിരുന്നല്ലേ’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഇട്ടു പേജ് അണ്‍ലൈക്ക് ചെയ്യുകയാണ് എല്ലാവരും. ഒരു പക്ഷെ കേരളത്തിലെ അസഹിഷ്ണുത എത്രത്തോളം കൂടുതലാണെന്നതിനുള്ള തെളിവാണ് ഒരു ബാലതാരതിനെ പോലും വെറുതെവിടാത്ത ഈ ആക്രമങ്ങള്‍.