സ്ത്രീ ശബ്ദത്തില്‍ സംസാരിച്ച് യുവാവിന്‍റെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കി ബ്ലാക്മെയിലിംഗ്, പിടികൂടിയ ആളെ കണ്ട് യുവാവ് ഞെട്ടി

മുംബൈയില്‍ നടന്നത് വാട്‌സാപ്പ് ചാറ്റിംഗിലൂടെ ചീറ്റിംഗ് നടത്തി യുവാവിന്റെ ജീവിതം തന്നെ തകര്‍ന്നു പോയ സംഭവമാണ്.  ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയ്ക്ക് കൊടുത്തുവിട്ട് ബ്ലാക്ക്‌മെയിലിംഗ്. പോലീസ് പിടികൂടിയ ആളെ കണ്ട് യുവാവ് ഞെട്ടി. കാരണം അത് യുവാവിന്റെ…

മുംബൈയില്‍ നടന്നത് വാട്‌സാപ്പ് ചാറ്റിംഗിലൂടെ ചീറ്റിംഗ് നടത്തി യുവാവിന്റെ ജീവിതം തന്നെ തകര്‍ന്നു പോയ സംഭവമാണ്.  ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയ്ക്ക് കൊടുത്തുവിട്ട് ബ്ലാക്ക്‌മെയിലിംഗ്. പോലീസ് പിടികൂടിയ ആളെ കണ്ട് യുവാവ് ഞെട്ടി. കാരണം അത് യുവാവിന്റെ അടുത്ത സുഹൃത്തായിരുന്നു .

ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു പെണ്‍ശബ്ദത്തില്‍ കൊഞ്ചികുഴഞ്ഞ് അശ്ലീല സംഭാഷണങ്ങള്‍ നടത്തി യുവാവിനെ വലവീശിപിടിച്ചത്. യുവാവിനെ സ്ഥിരമായി വിളിച്ചിരുന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്ലാക്ക്മെയിലിംഗിന്റെ ബുദ്ധി കേന്ദ്രത്തെ പോലീസ് പൊക്കിയത്.

അടുത്തസുഹൃത്തും എംബിഎ ബിരുദധാരിയായ അഹമ്മദ് ഷംസ്ഹള്‍ ഹഖ് ആയിരുന്നു പ്രതി. യാളുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഹഖിനെ ചോദ്യം ചെയ്തപ്പോള്‍ മറ്റു ചില ബ്ലാക്ക്മെയിലിംഗ് കഥകളുടെയും ചുരുളഴിഞ്ഞതായി പോലീസ് പറഞ്ഞു.

സമാനമായി മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഉയര്‍ന്ന പദവിയിലെ നാലു ഉദ്യോഗസ്ഥരെ ഇതിനോടകം ഹഖ് ഇത്തരത്തില്‍ കബളിപ്പിച്ചതായി തെളിഞ്ഞു.