”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരും”. സുകുമാരൻ ഷാജി കൈലാസിനോട് പറഞ്ഞ വാക്കുകൾ സത്യമാകുന്നു.

”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരും”. സുകുമാരൻ ഷാജി കൈലാസിനോട് പറഞ്ഞ വാക്കുകൾ സത്യമാകുന്നു.  ലൂസിഫർ എന്ന ചിത്രത്തിലൂടെ സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ് സുകുമാരൻ സംവിദാന രംഗത്ത് അരങ്ങേറ്റം…

”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരും”. സുകുമാരൻ ഷാജി കൈലാസിനോട് പറഞ്ഞ വാക്കുകൾ സത്യമാകുന്നു. 

ലൂസിഫർ എന്ന ചിത്രത്തിലൂടെ സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ് സുകുമാരൻ സംവിദാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഈ അവസരത്തിൽ മക്കളെ പറ്റി സുകുമാരൻ പണ്ട് ഷാജി കൈലാസിനോട് തമാശക്ക് പറഞ്ഞ ഈ വാക്കുകൾ ഓർക്കുകയാണ് സുകുമാരന്റെ ഭാര്യയായ മല്ലിക സുകുമാരൻ. പിന്നീട് സുകുമാരന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സിനിമ സംവിദാനം ചെയ്യുക എന്നത്. അതിനായി ഒരു തിരക്കഥ തയാറാക്കിയതുമായിരുന്നു. പാടം പൂത്ത കാലം എന്നായിരുന്നു ചിത്രത്തിന്റെ പേരും. എന്നാൽ ചിത്രത്തിന്റെ പൂജ ചിങ്ങത്തിൽ തുടങ്ങാൻ ഇരിക്കവേ ജൂണ്‍ 16നു സുകുമാരൻ യാത്രയായി. അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അവിടെ അവസാനിച്ചു.

എന്നാൽ ഇന്ന് അദ്ദ്ദേഹത്തിന്റെ ആത്മാവ് ഏറ്റവുമധികം സന്തോഷിക്കുകയായിരിക്കും. കാരണം തന്റെ ആഗ്രഹം തന്റെ മകനിലൂടെ സാധ്യമാകുന്നു. പൃഥ്വിരാജ് ആദ്യമായി സംവിദാനം ചെയ്യുന്ന ചിത്രമാണെങ്കിൽ പോലും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്  ചിത്രത്തിനായി. കാരണം പൃഥ്വിരാജ് എന്ന വ്യക്തിയിലുള്ള അവരുടെ വിശ്വാസം. വര്ഷങ്ങളോളം സംവിദായകരോടൊപ്പവും, ക്യാമെറമാന്മാർക്ക് ഒപ്പവും, എഡിറ്റേഴ്സിനും സംഗീത സംവിധായകർക്കൊപ്പംവും നിന്ന് അവരിൽ നിന്ന് നേടിയെടുത്ത ഒരുപാട് അറിവുകളും പാഠങ്ങളും കോർത്തിണക്കിയാണ് പൃഥ്വിരാജ് ലൂസിഫർ സംവിദാനം ചെയ്തിരിക്കുന്നത്.