എഴുപതുകാരന്‍ തന്നെ കടിച്ച പാമ്പിനെ ചവച്ചരച്ച് തിന്നു, പിന്നീട് സംഭവിച്ചത്….!

ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് കർഷകനായ എഴുപതുകാരനെ പാമ്പ് കടിച്ചത്.  കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന് കടിയേറ്റത്. കടിച്ച പാമ്പിനെ ദേഷ്യത്തിന് വായിലെടുത്തിട്ട് ഇയാൾ ചവച്ചരച്ചു. ഇതോടെ പാമ്പും ചത്തു. ഒപ്പം എഴുപതുകാരന് ദാരുണാന്ത്യവും സംഭവിച്ചു. പർവത് ഗാലാ ബാരിയ എന്ന കർഷകനാണ്…

ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് കർഷകനായ എഴുപതുകാരനെ പാമ്പ് കടിച്ചത്.  കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന് കടിയേറ്റത്. കടിച്ച പാമ്പിനെ ദേഷ്യത്തിന് വായിലെടുത്തിട്ട് ഇയാൾ ചവച്ചരച്ചു.

ഇതോടെ പാമ്പും ചത്തു. ഒപ്പം എഴുപതുകാരന് ദാരുണാന്ത്യവും സംഭവിച്ചു. പർവത് ഗാലാ ബാരിയ എന്ന കർഷകനാണ് മരിച്ചത്. ആദ്യം സംഭവത്തെ തുടർന്ന് ഇയാൾ ബോധരഹിതനായി വീണു.

തുടർന്ന് മൂന്ന് ആശുപത്രികളിലായി മാറി മാറി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചത്ത പാമ്പിന്റെ അവശിഷ്ടങ്ങളും ആശുപത്രിയില്‍ എത്തിച്ചിരുന്നു.