40000 യുവാക്കള്‍ വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വൈറല്‍

യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്റ്‌സ് വേശ്യാവൃത്തി നിയമവിരുദ്ധം അല്ലാത്ത രാജ്യമാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ നോക്കുന്നത് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജിയാണ് വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാണ് അവരുടെ ആവശ്യം.   ‘ഞാന്‍ വിലമതിക്കാനാകാത്തത്’ എന്ന പ്രചരണത്തിന് കീഴിലാണ് കാര്യങ്ങള്‍ പോകുന്നത്. ക്യാംപെയിനിലെ പ്രധാന വാക്യം വേശ്യാവൃത്തി…

യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്റ്‌സ് വേശ്യാവൃത്തി നിയമവിരുദ്ധം അല്ലാത്ത രാജ്യമാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ നോക്കുന്നത് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജിയാണ് വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാണ് അവരുടെ ആവശ്യം.   ‘ഞാന്‍ വിലമതിക്കാനാകാത്തത്’ എന്ന പ്രചരണത്തിന് കീഴിലാണ് കാര്യങ്ങള്‍ പോകുന്നത്.

ക്യാംപെയിനിലെ പ്രധാന വാക്യം വേശ്യാവൃത്തി എന്നത് അസമത്വത്തിന്റെ ലക്ഷണമാണ് എന്നാണ്. പക്ഷെ  പ്രചരണത്തിനെതിരേ ലൈംഗിക തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ‘ഞാന്‍ ഭാഗികമായി ലൈംഗികത്തൊഴിലാളി ആണ്’   സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രചരണങ്ങളില്‍ ഒന്ന്.

ഡച്ച് യുവാക്കള്‍ ഒപ്പിട്ടു നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ലൈംഗിക വ്യാപാരം കാലഹരണപ്പെട്ടതും ചൂഷിതവുമാണെന്നും ഡച്ചു ഭരണകൂടം സ്വീഡനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരം സ്ത്രീകളെ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്നരീതിയില്‍ കൈകാര്യം ചെയ്യണമെന്നുമാണ്.

ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പുനരധിവാസ സാഹചര്യം ഒരുക്കി നിയമം മൂലം നിരോധിച്ചാല്‍ വേശ്യാവൃത്തി കുറയുമെന്നും ഈ രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് കുറയുമെന്നും ലൈംഗികത്തൊഴിലാളികളാല്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം കുറയുമെന്നും പറയുന്നു.