ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ന്യുടില്‍സിനുള്ളില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്‌, സൂക്ഷിക്കുക

ഓണ്‍ലൈന്‍ വഴി ആഹാര സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക.  ആഹാര   ആഹാര സാധങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് അതിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായി   മാറിയിരിക്കുന്നു. ഏത് പ്രമുഖ ബ്രാന്‍ഡ്‌   ആയാലും ആഹാര പദാര്‍ഥത്തിന്റെ ശുചിത്വം നിര്‍ബന്ധമായും ഉറപ്പുവരുത്തുക.…

ഓണ്‍ലൈന്‍ വഴി ആഹാര സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക.  ആഹാര   ആഹാര സാധങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് അതിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായി   മാറിയിരിക്കുന്നു. ഏത് പ്രമുഖ ബ്രാന്‍ഡ്‌   ആയാലും ആഹാര പദാര്‍ഥത്തിന്റെ ശുചിത്വം നിര്‍ബന്ധമായും ഉറപ്പുവരുത്തുക.

ചെന്നൈ സ്വദേശി ബാലമുരുകന്‍ എന്ന യുവാവാണ് ഞായറാഴ്‌ച്ച സ്വിഗ്ഗി വഴി ന്യൂഡിൽസ് ഓര്‍ഡര്‍ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലര്‍ന്ന ബാന്‍ഡേജ്‌ കണ്ടെത്തിയത്. ന്യൂഡില്‍സ്‌ തുറന്നപ്പോള്‍ തന്നെ ഛര്‍ദ്ദിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ബാലമുരുകന്‍ പറയുന്നു. ന്യൂഡില്‍സ്‌ മാറ്റി തരാന്‍ റെസ്റ്റോറന്റിൽ വിളിച്ചെങ്കിലും ഭക്ഷണം മാറ്റിത്തരില്ലെന്നാണ്‌ ആദ്യം അവര്‍ പറഞ്ഞത്‌.

 

എന്നാല്‍ ഭക്ഷണം മാറ്റി തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്ന്‌ പറഞ്ഞപ്പോള്‍ പണം തിരികെ നല്‍കാമെന്ന്‌ റെസ്റ്റോറന്റിന്റെ അസി.മാനേജര്‍ പറയുകയായിരുന്നവെന്ന്‌ ബാലമുരുകന്‍ ഫേസ്‌ ബുക്കിലിട്ട പോസ്‌റ്റില്‍ പറയുന്നു.

പാക്കിംഗ്‌ സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്‌ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്നും പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അസി.മാനേജര്‍ പറഞ്ഞതായി ബാലമുരുകന്‍ പറയുന്നു