കര്‍ണാടകയില്‍ താലികെട്ട് കഴിഞ്ഞയുടന്‍ വധു ശർദ്ദിച്ചു, ഉടന്‍ വരനും കുടുംബവും വധുവിനെ കന്വകാത്വ പരിശോധനക്ക് വിധേയയാക്കി, സംഭവം വിവാദത്തില്‍

താലികെട്ട് കഴിഞ്ഞയുടന്‍ വധു ശർദ്ദിച്ചതിനാല്‍ വരനും കുടുംബവും വധുവിനെ കന്വകാത്വ പരിശോധനക്ക് വിധേയയാക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്‍തു. പരിശോധന നടത്തിയത് വധുവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പൊലീസ് കണ്ടെത്തി. യുവതി തനിക്ക് നേരിട്ട അപമാനവും മാനസിക പ്രയാസങ്ങളും തുറന്നുപറഞ്ഞത് തുടർന്ന്…

താലികെട്ട് കഴിഞ്ഞയുടന്‍ വധു ശർദ്ദിച്ചതിനാല്‍ വരനും കുടുംബവും വധുവിനെ കന്വകാത്വ പരിശോധനക്ക് വിധേയയാക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്‍തു. പരിശോധന നടത്തിയത് വധുവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പൊലീസ് കണ്ടെത്തി.

യുവതി തനിക്ക് നേരിട്ട അപമാനവും മാനസിക പ്രയാസങ്ങളും തുറന്നുപറഞ്ഞത് തുടർന്ന് നടത്തിയ കൗണ്‍സലിങിലാണ്.  മൂന്നുമാസത്തിന് ശേഷം വരന്‍ കുടുംബകോടതിയില്‍ വധുവിനെതിരെ പരാതി നല്‍കിയിരുന്നു. വടക്കൻ കർണാടക സ്വദേശികളായ യുവതിയും യുവാവും വിവാഹിതരാകുന്നത് 2018 നവംബറിലാണ്.

മനിറ്റുകൾ കഴിഞ്ഞപ്പോൾ യുവതി ശർദ്ദിച്ചു. ഇതോടെ ഗര്‍ഭിണിയാണോയെന്ന് സംശയം പ്രകടിപ്പിച്ച വരനും കൂട്ടരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. താൻ ശർദ്ദിച്ചത് വയറിന് അസുഖം ബാധിച്ചാണ് എന്നും യുവതി വ്യക്തമാക്കി.

വിവാഹത്തിന് പതിനഞ്ച് ദിവസം മുന്‍പ് യുവതിയുടെ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു. ശേഷം അവർ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായും  പറയുന്നു. യുവതി ഇപ്പോൾ താമസിക്കുന്നത് സഹോദരിയുടെ വീട്ടിലാണ്.