കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച്‌ ചുംബിച്ചു, ഛായാഗ്രാഹന്റെ വിശദീകരണം ഇങ്ങനെ

പൊതുവേദിയില്‍ വച്ച്‌ തെന്നിന്ത്യന്‍ താരറാണി കാജള്‍ അഗര്‍വാളിനെ ചുംബിച്ച ഛായാഗ്രാഹകന്‍ ചുംബിച്ചത് ഏറെ വിവാദമായി.ഛായാഗ്രാഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ പെട്ടന്നുണ്ടായ പ്രതികരണത്തില്‍ കാജലും ഞെട്ടിപ്പോയി. തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജള്‍. അതിനിടെ…

പൊതുവേദിയില്‍ വച്ച്‌ തെന്നിന്ത്യന്‍ താരറാണി കാജള്‍ അഗര്‍വാളിനെ ചുംബിച്ച ഛായാഗ്രാഹകന്‍ ചുംബിച്ചത് ഏറെ വിവാദമായി.ഛായാഗ്രാഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ പെട്ടന്നുണ്ടായ പ്രതികരണത്തില്‍ കാജലും ഞെട്ടിപ്പോയി. തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജള്‍. അതിനിടെ ഛോട്ടാ കെ. നായിഡുവിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിച്ചു.

എന്നാല്‍,സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.സാമൂഹിക മാധ്യമങ്ങളിലും നായിഡുവിനെതിരേ ശകാര വര്‍ഷമാണ് ഉയരുന്നത്. ഇതോടെ വിശദീകരണവുമായി നായിഡു എത്തി.

‘മെഹ്റീനെ (മെഹ്റീന്‍ കൗര്‍ ) കാജല്‍ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തൂ കൂടാ. അതുകൊണ്ട് ഞാന്‍ കാജലിനെ ചുംബിച്ചു’- നായിഡു പറഞ്ഞു.