കിടന്നു കൊണ്ട് പഠിച്ചു. പരീക്ഷ എഴുതിയതും കിടന്നു തന്നെ. ഒടുവിൽ ബിരുദം സ്വന്തമാക്കിയത് ഫസ്റ്റ് ക്ലാസ്സോടെ

ഒരു ലക്‌ഷ്യം ഉണ്ടങ്കിൽ, അത് നേടിയെടുക്കാൻ മനസുണ്ടങ്കിൽ, അതിനായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ അസാധ്യമായി ഒന്നും ഈ ലോകത്തില്ല എന്ന് ഒരിക്കൽ കൂടി തെളിയുകയാണ് കനയ്യ എന്ന ആൺകുട്ടിയിലുടെ. തന്റെ വൈകല്യങ്ങളെ പിന്നിലാക്കിയാണ് കനയ്യ…

ഒരു ലക്‌ഷ്യം ഉണ്ടങ്കിൽ, അത് നേടിയെടുക്കാൻ മനസുണ്ടങ്കിൽ, അതിനായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ അസാധ്യമായി ഒന്നും ഈ ലോകത്തില്ല എന്ന് ഒരിക്കൽ കൂടി തെളിയുകയാണ് കനയ്യ എന്ന ആൺകുട്ടിയിലുടെ. തന്റെ വൈകല്യങ്ങളെ പിന്നിലാക്കിയാണ് കനയ്യ പരീക്ഷക്ക് ഫസ്റ്റ് ക്ലാസ്സോടു കൂടി വിജയിച്ചത്.

കർണാടകയിലെ മല്ലേശ്വരം കൊളജിലെ ബി.ഇ.എസ് വിദ്യാർഥിയാണ് കനയ്യ. ഏഴാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് തന്റെ രോഗത്തെ പറ്റി കനയ്യ ആദ്യമായി അറിയുന്നത്. പേശികൾ തളർന്നു പോകുന്ന ഒരു തരം ജനിതക രോഗമായിരുന്നു കനയ്യക്ക്. എന്നാലും കനയ്യ വീൽ ചെയറിൽ സ്കൂളുകളിൽ പോയിരുന്നു. കോളേജിലും ആദ്യ കാലങ്ങളിൽ വീൽചെയറിൽ തന്നെ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ പൂർണമായും കിടപ്പിലായി. എന്നാൽ കനയ്യ വിധിക്കു മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 

വാളരെ കഷ്ടപ്പെട്ട് കിടക്കയിൽ കിടന്നുകൊണ്ട് തന്നെ കനയ്യ പാഠങ്ങൾ പഠിച്ചു തുടങ്ങി. പ്രത്യേകരീതിയിൽ തയാറാക്കിയ പഠനമേശ തലയ്ക്ക് മുകളിൽ ഘടിപ്പിച്ച് അതിൽ പുസ്തകങ്ങൾ വെച്ചായിരുന്നു പഠനം. ഒരു പേജ് പഠിച്ചു കഴിയുമ്പോൾ അമ്മയെ വിളിക്കും. അമ്മ വന്ന് അടുത്ത പേജ് മറിക്കും. അങ്ങനെയായിരുന്നു പഠനം. മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് പരീക്ഷയ്ക്ക് പോകേണ്ടെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞെങ്കിലും കനയ്യ വാശി പിടിച്ചു. അവസാനം കനയ്യയുടെ വാശി തന്നെ ജയിച്ചു. പരീക്ഷാഹാളിൽ കനയ്യയ്ക്കായി പ്രത്യേകം കട്ടിൽ തയാറാക്കി. അതിൽ കിടന്നുകൊണ്ട് കനയ്യ എഴുതി നേടിയത് 72 ശതമാനം മാർക്ക്. രോഗത്തിന്റെ കാഠിന്യം കാരണം നൂറ് മാർക്കിനുള്ള മുഴുവൻ ചോദ്യവും പൂർത്തിയാക്കാൻ കനയ്യയ്ക്ക് സാധിച്ചില്ല. എല്ലാ പരിമിതികളെയും അതിജീവിച്ച് നേടിയ ഈ 72 ശതമാനത്തിന്റെ നൂറിന്റെ തിളക്കമുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.