കേരളത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ ഒളിച്ചോടിയ ഭാര്യമാര്‍ 2869, ഇതിന്‍റെയൊക്കെ കാരണവും പ്രധാന വില്ലനെയും അറിയേണ്ടേ?

കേരളത്തില്‍ പോലീസിന്റെ രജിസ്റ്റർ പ്രകാരം 2868 വീട്ടമ്മമാരാണ് ഭർത്താവിനെ ഉപേക്ഷിച്ചു കഴിഞ്ഞ 11 മാസങ്ങൾക്കുള്ളിൽ  കാമുകന്മാരോടൊപ്പം ഒളിച്ചോടി പോയത്.  കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളും ഉണ്ട്. ഇതിന്റെയൊക്കെ പ്രധാന കാരണവും പ്രധാന വില്ലനും മൊബൈൽ ഫോൺ തന്നെയാണ്. മിക്ക ദാമ്പത്യ ജീവിതങ്ങളും…

കേരളത്തില്‍ പോലീസിന്റെ രജിസ്റ്റർ പ്രകാരം 2868 വീട്ടമ്മമാരാണ് ഭർത്താവിനെ ഉപേക്ഷിച്ചു കഴിഞ്ഞ 11 മാസങ്ങൾക്കുള്ളിൽ  കാമുകന്മാരോടൊപ്പം ഒളിച്ചോടി പോയത്.  കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളും ഉണ്ട്. ഇതിന്റെയൊക്കെ പ്രധാന കാരണവും പ്രധാന വില്ലനും മൊബൈൽ ഫോൺ തന്നെയാണ്.

മിക്ക ദാമ്പത്യ ജീവിതങ്ങളും തകരാൻ കാരണം മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ്. പല വീട്ടമ്മമാരും ഭർത്താവും മക്കളും ജോലിക്കും പഠിക്കാനുമായി പോയിക്കഴിഞ്ഞാൽ തന്റെ ഏകാന്തത ഒഴുവാക്കാനായി മൊബൈൽ ഫോണിൽ അഭയം പ്രാപിക്കും. ഇതിന്റെ ഉപയോഗം  പതുക്കെ പതുക്കെ കൂടി വരും.

പരസ്ത്രീ ബന്ധം പുലർത്തുന്ന ഭർത്താക്കന്മാരും കുറവല്ല.  ഭാര്യയുടെ ബന്ധം ഭർത്താവോ, ഭർത്താവിന്റെ ബന്ധം ഭാര്യയോ  കണ്ടു പിടിക്കുന്നതോടുകൂടി വിവാഹ മോചനത്തിലെത്തുന്നു. കോടതിയിൽ എത്തുന്ന ഭൂരിഭാഗം വിവാഹ മോചന കേസുകളുടെയും പ്രധാന കാരണം പരസ്പര വഞ്ചനയാണ്.

കാമുകനുമായുള്ള ബന്ധം കാരണം ഭർത്താവുമായി മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി വിവാഹ മോചനം നേടിയതിനു ശേഷം കാമുകനൊപ്പം പോകുന്ന സംഭവങ്ങളും കുറവല്ല. വിവാഹ മോചനം നേടാത്തവർ ആയിരിക്കും ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാരിൽ കൂടുതൽ പേരും.