കേവലം ഒരു പോത്തിന്റെ വില എത്രയെന്നറിയണ്ടേ? ഏഴരക്കോടി രൂപ. ഞെട്ടണ്ട സത്യമാണ്.

ഹരിയാനയിലാണ് കോടികൾ വിലമതിക്കുന്ന ആ പോത്ത് വീരൻ ഉള്ളത്. അവിടുത്തെ ജനങ്ങളെ സംബന്ധിച്ചു അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് പോത്ത് വളർത്തലും എരുമ വളർത്തലും. പാലിന് വേണ്ടി മാത്രമല്ല ഇവർ പോത്തുകളെ വളർത്തുന്നത്. പോത്ത്…

ഹരിയാനയിലാണ് കോടികൾ വിലമതിക്കുന്ന ആ പോത്ത് വീരൻ ഉള്ളത്. അവിടുത്തെ ജനങ്ങളെ സംബന്ധിച്ചു അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് പോത്ത് വളർത്തലും എരുമ വളർത്തലും. പാലിന് വേണ്ടി മാത്രമല്ല ഇവർ പോത്തുകളെ വളർത്തുന്നത്. പോത്ത് കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കുന്നവരും ഇവിടങ്ങളിൽ ഉണ്ട്. 

വളഞ്ഞ കൊമ്പുക്കളും തടിച്ചു കൊഴുത്ത ഉണ്ടാളുമായി ഒരു കൊട്ടിയാനയുടെ വലിപ്പം തോന്നിക്കുന്ന യുവരാജ് എന്ന പോത്തതിനാണ് ഏഴരക്കോടി രൂപ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പോത്ത് ആണ് ഈ യുവരാജ്. 2010 മുതൽ രാജ്യത്തെ ഏറ്റവും അഴകും വലിപ്പവുമുള്ള പോത്ത് എന്ന ബഹുമതിയും തുടർച്ചയായി ഇവന് തന്നെയാണ് സ്വന്തം. അങ്ങനെ ഇരിക്കെ യുവരാജിനെ കാണാൻ ഒരു പഞ്ചാബി വ്യാപാരി വന്നു. അടിമുടി ഒന്ന് നോക്കിയതിനു ശേഷം അയാൾക്ക്‌ പോത്തിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടന്നും ഏഴു കോടി രൂപ നൽകാം എന്നും ഉടമസ്ഥനോട് പറഞ്ഞു. കേവലം ഒരു പോത്തിന് 7 കൊടിയോ? കേട്ടുനിന്നവരൊക്കെ ഞെട്ടി. എന്നാൽ ഒട്ടും ഞെട്ടാതെ തന്നെ ഉടമസ്ഥൻ പറഞ്ഞു പോത്തിനെ വിൽക്കാൻ താല്പര്യം ഇല്ല എന്ന്. എന്നാൽ വ്യാപാരി വിടാൻ കൂട്ടാക്കിയില്ല. അയാൾ വില കൂട്ടി പറഞ്ഞു. ഏഴരക്കോടി. എന്നാൽ യുവരാജിനെ സ്വന്തം മകനെ പോലെയാണ് താൻ കാണുന്നതെന്നും എത്ര കോടി തന്നാലും വിട്ടു തരില്ല എന്നും ഉടമസ്ഥൻ ഉറപ്പിച്ചു പറഞ്ഞു. അതോടെ വ്യാപാരി മടങ്ങി പോയി. 

ഏഴരക്കോടി രൂപ വിലപറഞ്ഞ പോത്തിനെ പറ്റിയുള്ള ചർച്ചകൾ വിദേശത്തു വരെ വാർത്ത അയി. പലരും യുവരാജിനെ കാണാനായി എത്തി. എന്നാൽ വിലപറയാൻ വരുന്നവരോട് പത്രം ഉടമസ്ഥൻ മുഖം കറപ്പിച്ചു. ഏകദേശം 3 ലക്ഷത്തോളം രൂപയാണ് യുവരാജിനായി ഒരുമാസം ഉടമസ്ഥൻ മുടക്കുന്നത്. ഏഴു വയസു മാത്രംപ്രായമുള്ള യുവരാജിന് ഏഴടി പൊക്കവും 1400 കിലോ ഭാരവും ഉണ്ട് .  ജനിച്ചപ്പോൾ തന്നെ വലിപ്പം കൂടുതലായിരുനെന്നും നാലാം മാസത്തിൽ ഒന്നര വയസുകാരനെ വളർച്ച യുവരാജിന് ഉണ്ടായിരുനെന്നും ഉടമ പറയുന്നു. 

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

സോഴ്സ്: asianetnews