ഗള്‍ഫില്‍ വരാന്‍ പോകുന്നത് ദുരിതജീവിതം, ചൂട് 60 ഡിഗ്രിയില്‍ എത്തും, രാത്രി മാത്രം ജോലി, അമിതചൂട് മൂലം എസി പോലും പ്രവര്‍ത്തിക്കില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ വരാന്‍ പോകുന്നത് അമിതമായ ചൂട് ആണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ചൂട് മൂലം എസി പോലും പ്രവര്‍ത്തിക്കില്ല എന്ന സൂചനയാണ് നല്‍കുന്നത്. ക്തമായ ചൂട് നിമിത്തം പകൽ ജോലിക്കിറങ്ങാതെ രാത്രി മാത്രം ജോലി…

ഗള്‍ഫ് രാജ്യങ്ങളില്‍ വരാന്‍ പോകുന്നത് അമിതമായ ചൂട് ആണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ചൂട് മൂലം എസി പോലും പ്രവര്‍ത്തിക്കില്ല എന്ന സൂചനയാണ് നല്‍കുന്നത്. ക്തമായ ചൂട് നിമിത്തം പകൽ ജോലിക്കിറങ്ങാതെ രാത്രി മാത്രം ജോലി ചെയ്യുന്ന സ്ഥിതി ഉടൻ വരാനിരിക്കുന്നതായി റിപ്പോർട്ട്  ചൂണ്ടികാണിക്കുന്നു.

കുവൈത്ത് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടത്തിയ ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സെമിനാറിലാണു ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞർ അഭിപ്രായം പറഞ്ഞത്. 2040 ൽ അതി ശക്തമായ ചൂട് അനുഭവപ്പെടുന്ന സമയത്തായിരിക്കും ഗൾഫിൽ ഈ ഒരു സ്ഥിതി സംജാതമാകുക.

2040 ൽ അത്യുഷ്ണം കാരണം ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിലായിരിക്കും കിടക്കേണ്ടി വരികയെന്നും ജനങ്ങൾ രാത്രി ജോലിക്ക് പോകുന്ന അവസ്ഥയായിരിക്കുമെന്നും അൽ ഖസീം യൂണിവേഴ്സിറ്റിയിലെ ഡോ: അബ്ദുല്ല അൽ മിസ്നദ് പ്രവചിച്ചു.

ഒരു ദയയുമില്ലാതെ മനുഷ്യൻ പ്രകൃതി ചൂഷണം ചെയ്യുന്നത് ആഗോള തലത്തിൽ തന്നെ പാരിസ്ഥിക സന്തുലിതാവസ്ഥക്ക് മാറ്റം വരുത്തിയതായി സെമിനാറിൽ സംസാരിച്ചവർ സൂചിപ്പിച്ചു. വ്യവസായ വിപ്ളവത്തിനു ശേഷം ഉടലെടുത്ത ഗ്രീൻ ഹൗസ് ഗ്യാസ് പരിസ്ഥിതിക്ക് വലിയ പരിക്കേൽപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ.