ലോകത്ത് ആദ്യം, ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തത്തിനുശേഷം ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിച്ചു.

യുകെ സ്വദേശിയായ ബെഥൈൻ സെംസൺ എന്ന യുവതി വൈദ്യശാസ്ത്രത്തിന്റെ അമ്പരപ്പിക്കുന്ന വളർച്ച നൽകിയ സന്തോഷത്തിലാണ്. വൈദ്യശാസ്ത്രം ഓരോ ദിവസവും  വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി  വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. ബെഥൈൻ ഗർഭിണിയാകുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്. എന്നാല്‍ കുഞ്ഞിന്റെ നട്ടെല്ലിന് വളർച്ചയില്ല എന്നത് ന്തോഷത്തിന്റെ ഇടയിൽ അവരെ തേടിവന്നത്…

യുകെ സ്വദേശിയായ ബെഥൈൻ സെംസൺ എന്ന യുവതി വൈദ്യശാസ്ത്രത്തിന്റെ അമ്പരപ്പിക്കുന്ന വളർച്ച നൽകിയ സന്തോഷത്തിലാണ്. വൈദ്യശാസ്ത്രം ഓരോ ദിവസവും  വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി  വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. ബെഥൈൻ ഗർഭിണിയാകുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്.

എന്നാല്‍ കുഞ്ഞിന്റെ നട്ടെല്ലിന് വളർച്ചയില്ല എന്നത് ന്തോഷത്തിന്റെ ഇടയിൽ അവരെ തേടിവന്നത് വേദനിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. കുഞ്ഞിനെന്ന് 20-ാമത്തെ ആഴ്ചയിലെ സ്കാനിങ്ങിൽ തെളി‍ഞ്ഞത്, കുഞ്ഞിന് സ്പൈന ബഫീഡിയ എന്ന അവസ്ഥയാണ് എന്നാണ്.

ഇവർക്ക് മുമ്പിൽ ഡോക്ടറുമാർവെച്ചത് മൂന്ന് ഓപ്ഷനുകളായിരുന്നു. ഒന്ന് കുഞ്ഞിനെ കളയുക, രണ്ട് ഇതേ അവസ്ഥയിൽ തന്നെ കുഞ്ഞിനെ പ്രസവിക്കുക, മൂന്ന് ഭ്രൂണാവസ്ഥയിൽ തന്നെ ശസ്ത്രക്രിയ നടത്തുക. ദമ്പതികൾ തിരഞ്ഞെടുത്തത് മൂന്നാമത്തെ ഓപ്ഷനായിരുന്നു.

ഡിസംബറിൽ ബെഥൈന്റെ ഗർഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ നട്ടല്ലിന്റെ വൈകല്യം പരിഹരിച്ച ശേഷം തിരെ ഗർഭപാത്രത്തിൽ തന്നെ കുഞ്ഞിനെ നിക്ഷേപിച്ചു. വൈദ്യശാസ്ത്രത്തിലെ തന്നെ അത്ഭുതാവഹമായ നേട്ടങ്ങളിലൊന്നാണിത്.

ആദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിനെ ബെഥൈൻ പ്രസവിച്ചാൽ വൈദ്യശാസ്ത്രരംഗത്തെ ചരിത്രപരമായ നേട്ടത്തിനാണ് ഈ കുഞ്ഞും അമ്മയും സാക്ഷ്യംവഹിക്കുന്നത്. ഏപ്രിലിലാണ് ബെഥൈന്റെ പ്രസവം. ഇതുവരെയും ഗർഭസ്ഥശിശുവിന്റെ ജീവന് ആപത്തൊന്നുമില്ല.