ചാവേറായി ആദില്‍, സ്പോടക വസ്തുക്കള്‍ 200 കിലോ, 10 കി.മീ. വരെ സ്പോടക ശബ്ദം എത്തി, രാജ്യം നടുങ്ങിയ നിമിഷങ്ങള്‍

ജമ്മു കശ്മീർ നിയമസഭയ്ക്കു നേരെ 2001ല്‍ ഉണ്ടായ കാർ ബോംബ് ആക്രമണത്തിനു ശേഷം ഇത്തരമൊരു ചാവേറാക്രമണം ആദ്യമായാണ്. ചാവേറുകളടക്കം 41 പേരാണു അന്ന് മരിച്ചത്. ഇപ്പോഴത്തെ ഭീകരാക്രമണം നടന്നത് ജെയ്ഷെ ഭീകരർ ആക്രമിച്ച ലെത്‌പോറ…

ജമ്മു കശ്മീർ നിയമസഭയ്ക്കു നേരെ 2001ല്‍ ഉണ്ടായ കാർ ബോംബ് ആക്രമണത്തിനു ശേഷം ഇത്തരമൊരു ചാവേറാക്രമണം ആദ്യമായാണ്. ചാവേറുകളടക്കം 41 പേരാണു അന്ന് മരിച്ചത്. ഇപ്പോഴത്തെ ഭീകരാക്രമണം നടന്നത് ജെയ്ഷെ ഭീകരർ ആക്രമിച്ച ലെത്‌പോറ കമാൻഡോ ട്രെയിനിങ് സെന്ററിന് അടുത്താണ്.

സ്ഫോടനത്തിന്റെ ശബ്ദം 10-12 കിലോമീറ്റർ ദൂരേക്കു വരെ കേട്ടതായി പ്രദേശ വാസികൾ. സൈനികരില്‍ ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കുകയായിരുന്നു. പ്രത്യേക സംഘങ്ങൾ ഭീകരാക്രമണത്തെ പ്രതിരോധിക്കാനും റോഡിലെ പ്രതിബന്ധങ്ങൾ മാറ്റാനും വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു.

ജയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം 39-44 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ഇടിച്ചു കയറ്റിയത്. കേന്ദ്രസർക്കാർ ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്നു അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരജവാന്മാരുടെ ജീവത്യാഗം വ്യര്‍ഥമാവില്ലെന്ന് പറഞ്ഞു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ശ്രീനഗറിലെത്തും.നിർണായക ചർച്ചകൾ ഡൽഹിയിൽ തുടങ്ങി.ആഭ്യന്തരമന്ത്രിയുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവുമായും പ്രധാനമന്ത്രി ചര്‍ച്ചനടത്തി. രാഷ്ട്രപതി ദുഖവും രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു. ലോകരാഷ്ട്രങ്ങള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. അമേരിക്കന്‍ സ്ഥാനപതി കെന്നത് ജസ്റ്റര്‍. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ്.

ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും രംഗത്തെത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 44 ആര്‍പിഎഫ് ജവാന്മാര്‍ ആണ്.ആക്രമണത്തിന് ഉപയോഗിച്ചത് 200 കിലോ സ്ഫോടകവസ്തുക്കളാണ് സ്ഫോടകവസ്തു നിറച്ച കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രണം. ജയ്ഷെ മുഹമ്മദ് എന്ന പാക് ഭീകര സംഘടനയാണ് ആക്രണം നടത്തിയത്.