പബ്ജി തുടര്‍ച്ചയായി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഭോപ്പാല്‍: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ പബ്ജി കളിക്കുകായിരുന്നു കുട്ടി. മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത് മാതാപിതാക്കളാണ്. ഹൃദയാഘാതം സംഭവിച്ച ബാലനെ…

ഭോപ്പാല്‍: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ പബ്ജി കളിക്കുകായിരുന്നു കുട്ടി. മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത് മാതാപിതാക്കളാണ്.

ഹൃദയാഘാതം സംഭവിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിന്‍ പറഞ്ഞു. പബ്ജി കളിക്കുന്നത് രക്ത സമ്മര്‍ദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.

ബോംബെ ഹൈക്കോടതി പബ്ജി ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍ദേശിച്ചിരുന്നു. അന്ന് പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട്  കോടതിയെ സമീപിച്ചത്  11 കാരനായിരുന്നു.