പ്രസവിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് മരണം അവളെ തേടിയെത്തിയത്.

മിനിയുടെ അന്ത്യ യാത്ര ഒറ്റക്കായിരുന്നില്ല. ജനിക്കാതെ തന്നെ മരിച്ച രണ്ടു പൊന്നോമനകളും അവൾക്കൊപ്പം ഉണ്ടായിരുന്നു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. പാവം ആ കുഞ്ഞുങ്ങൾക്ക് ലോകം കാണാൻ വിധി ഇല്ലായിരുന്നു. പ്രസവത്തിനു ദിവസങ്ങൾ മാത്രം ബാക്കി…

മിനിയുടെ അന്ത്യ യാത്ര ഒറ്റക്കായിരുന്നില്ല. ജനിക്കാതെ തന്നെ മരിച്ച രണ്ടു പൊന്നോമനകളും അവൾക്കൊപ്പം ഉണ്ടായിരുന്നു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. പാവം ആ കുഞ്ഞുങ്ങൾക്ക് ലോകം കാണാൻ വിധി ഇല്ലായിരുന്നു. പ്രസവത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കെ എസ് ആർ ടി സി ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു ഷിബു ജോൺസണിന്റെ ഭാര്യ മിനി കഴിഞ്ഞ ദിവസം മരണപ്പെടുന്നത്. മിനിയുടെ ശവസംസ്കാര ചടങ്ങിനെത്തിയവർ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവിടം വിട്ടു പോയത്. അമ്മയുടെ ഇടത്തും വലത്തുമായി മരിച്ച കുട്ടികളെ കിടത്തിയിരുന്നത് കാഴ്ചക്കാർക്ക് സഹിക്കാവുന്നതിലും അപ്പുറമായ കാഴ്ച ആയിരുന്നു.  അത് കണ്ട് ആർക്കും ആരെയും സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഒരു കുഴിയിൽ അടുത്തടുത്തായാണ് മൂന്നു മൃതദേഹങ്ങളെയും അടക്കിയത്. ഒന്നും മനസിലാക്കാതെ മിനിയുടെ ഇരട്ടകളായ മൂത്ത കുട്ടികൾ ബന്ധുക്കളുടെ ഒക്കത്തിരുന്നു വിതുമ്പി കരയുന്നുണ്ടായിരുന്നു. മിനിയെയും കുട്ടികളെയും യാത്രയാക്കാൻ നാട് മുഴുവൻ എത്തിയിരുന്നു. വിദേശത്ത് നിന്ന് വന്ന ഭർത്താവ് ഷിബു ജോൺ ഉൾപ്പടെ ബന്ധുക്കൾ പലരും ബോധ രഹിതരായി വീണു. 

കാരക്കോണം സി എസ എ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് ആയിരുന്നു മിനി. നാട്ടിൽ നിന്നും കാരക്കോണം ആശുപത്രിയിൽ എത്തുന്ന എല്ലാവര്ക്കും സഹായി ആയിരുന്നു മിനി. പ്രസവത്തോടനുബന്ധിച്ചു ആറു മാസത്തെ അവധിയുടെ കാര്യം ശരിയാക്കാനായി ഓട്ടോറിക്ഷയിൽ പേരൂർക്കട ഇ എസ് എ ഓഫീസിൽ പോയി മടങ്ങുമ്പോഴാണ് ദനുവെച്ചു പൂരത്തിന് സമീപത്തു വെച്ചായിരുന്നു ബസ് ഓട്ടോ റിക്ഷയുമായി ഇടിച്ചത്. ബസിന്റെ അമിത വേഗത കാരണമാണ് അപകടമുണ്ടായതെന്നും cctv ദൃശ്യങ്ങൾ വഴി മനസിലാക്കി. ഈ മാസം 16 നു ആയിരുന്നു മിനിയുടെ പ്രസവം പറഞ്ഞിരുന്നത്.