ജയിലിലെ സുഖസൌകര്യങ്ങള്‍ കാരണം ശിക്ഷ കഴിഞ്ഞിട്ടും പോകാന്‍ തയ്യാറാകാതെ 11 പേര്‍, ജയില്‍ അധികൃതര്‍ വെട്ടില്‍

ദുബായ് പൊലീസ് തടവുകാർക്കായി ഒരുക്കിയിരിക്കുന്നത് മികച്ച അടിസ്ഥാന സൌകര്യങ്ങളാണ്. ദുബായിലെ ജയിലില്‍  ശിക്ഷ തീർന്നിട്ടും ജയിൽ വിട്ടുപോകാൻ കൂട്ടാക്കാതെ 11 വനിതകൾ. ജയിലിലെ സുഖ സൌകര്യങ്ങൾ ശിലിച്ചതിനാലാണ് ഇവര്‍ പോകാന്‍  തയ്യാറാകാത്തത്. മികച്ച വൈദ്യ സഹായം, ബന്ധുക്കളുമായി സംസാരിക്കാനും കാണാനുമുള്ള അവസരം, നല്ല…

ദുബായ് പൊലീസ് തടവുകാർക്കായി ഒരുക്കിയിരിക്കുന്നത് മികച്ച അടിസ്ഥാന സൌകര്യങ്ങളാണ്. ദുബായിലെ ജയിലില്‍  ശിക്ഷ തീർന്നിട്ടും ജയിൽ വിട്ടുപോകാൻ കൂട്ടാക്കാതെ 11 വനിതകൾ. ജയിലിലെ സുഖ സൌകര്യങ്ങൾ ശിലിച്ചതിനാലാണ് ഇവര്‍ പോകാന്‍  തയ്യാറാകാത്തത്.

മികച്ച വൈദ്യ സഹായം, ബന്ധുക്കളുമായി സംസാരിക്കാനും കാണാനുമുള്ള അവസരം, നല്ല ഭക്ഷണവും താമസ സൌകര്യവും,   എന്നിവയെല്ലാം ദുബായ് ജയിലുകളിൽ കുറ്റവാളികൾക്ക് ലഭ്യമാണ്.സ്ത്രീകൾക്ക് ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക പരിചരണവും സൌകര്യങ്ങളും നൽകും.

ആളുകളെ കുറ്റകൃത്യങ്ങളിൽനിന്നും നിയമ ലംഘനങ്ങളിൽനിന്നും മുക്തമാകാനുള്ള പ്രത്യേക പദ്ധതികളും ജയിലിനുള്ളിൽ തന്നെ നടപ്പിലാക്കുന്നുണ്ട്. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയാണ് ജയിൽ അതികൃതർ നൽകുന്നത്. മുന്നോട്ടുള്ള ജീവിതം നയിക്കാനുള്ള പരിശീലനവും ജയിലിനുള്ളിൽ തന്നെ നൽകുന്നുണ്ട്.

പുസ്തക ശാലയും വിനോദത്തിനുള്ള അവസരങ്ങളും ജയിലുള്ളിൽ ലഭ്യമാണ്. വനിതകൾ ശിക്ഷ കഴിഞ്ഞിട്ടും ജയിലിൽനിന്നും പോകാൻ കൂട്ടാക്കാത്തത് ഈ സൌകര്യങ്ങൾ അനുഭവിച്ച് ശീലിച്ചതോടെയാണ് . കുടിയേറ്റ, താമസ നിയമങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെവരാണ് ഇവരിലധികവും.