ടിക്ടോക് വീഡിയോ ചെയ്യുന്ന പെണ്‍കുട്ടികള്‍ ശ്രെദ്ധിക്കുക, സുരക്ഷിതരല്ല നിങ്ങള്‍

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിക്ക്ടോക് ആപ്പിനു വലിയ പ്രചാരമാണ് ലോകത്താകമാനം കിട്ടികൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇന്ന് ഈ ആപ് ഒരു ഹരമായിരികുകയാണ്. ഫേസ്ബുക്കില്‍ പോലും സ്വന്തം ഫോട്ടോ ഇടാത്ത പെണ്‍കുട്ടികള്‍…

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിക്ക്ടോക് ആപ്പിനു വലിയ പ്രചാരമാണ് ലോകത്താകമാനം കിട്ടികൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇന്ന് ഈ ആപ് ഒരു ഹരമായിരികുകയാണ്. ഫേസ്ബുക്കില്‍ പോലും സ്വന്തം ഫോട്ടോ ഇടാത്ത പെണ്‍കുട്ടികള്‍ ടിക്ക്ടോക്കില്‍ വീഡിയോ ഇടുന്ന തിരക്കിലാണ്.

ലിപ്സിങ്ക് വീഡിയോകള്‍ ആണ് ടിക്ക്ടോക്കില്‍ അധികവും, സിനിമ മോഹക്കാര്‍ ആണ് കൂടുതലായി ഇത് ചെയ്യുന്നത്. പലര്‍ക്കും അവസരങ്ങള്‍ കിട്ടുന്നുമുണ്ട്. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന മറ്റ് അപകടങ്ങളെ കുറിച്ച് അധികമാരും ശ്രേധിക്കരില്ല.

ടിക്ടോക് വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്നെടുക്കുന്ന സ്ക്രീൻഷോർട്ട് ചിത്രങ്ങൾ സഭ്യമല്ലാത്ത കുറിപ്പുകൾക്കും സത്യമല്ലാത്ത വാർത്തകൾക്കുമൊപ്പം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. നിരപരാധികളായ പല സ്ത്രീകളുമാണ് ഈ വ്യാജവാർത്തയുടെ ഇരകളാകുന്നതെന്നുമാത്രം.

ടിക്ടോക് വിഡിയോ വൈറലാകുന്നതിനേക്കാൾ വേഗത്തിലാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാർത്തകൾ പ്രചരിക്കപ്പെടുന്നത്. ത്രത്തിനു പിന്നിലെ സത്യമന്വേഷിക്കാതെ പലരും ഇത്തരം വാർത്തകൾ ഫോർവേഡ് ചെയ്യുന്നതോടെ തകരുന്നത് പല നിരപരാധികളുടെയും ജീവിതവും ഭാവിയുമാണ്.

ഇത്തരം വിഡിയോ പുറത്തുവിടാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് പ്രശസ്തരാകാനുള്ള കൊതിയും മറ്റുള്ളവരുടെ മുന്നിൽ സ്വന്തം കഴിവു തെളിയിക്കാനുള്ള ഉത്സാഹവുമൊക്കെയാകാം. കഴുകൻ കണ്ണുകളുമായി ഇരകളെ പരതി വെർച്വൽ ലോകത്തു വിരാചിക്കുന്ന മാനസികവൈകൃതമുള്ള ചില ആളുകൾക്കു മുന്നിലേക്കാണ് പല സ്ത്രീകളും അവരുടെ സ്വകാര്യതയെ തുറന്നു കൊടുക്കുന്നത്.

സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത കാലത്താണ് സ്വന്തം സ്വകാര്യത അപരിചിതർ മാത്രമുള്ള ഒരു വെർച്വൽ ഇടത്തിലേക്ക് സ്ത്രീകൾ തുറന്നു കൊടുക്കുന്നത്.ചിലർ ഒരു പടികൂടി കടന്ന് സ്വന്തം കുഞ്ഞുങ്ങളുടെ വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. പരിചയമില്ലാത്ത പലരും അത്തരം വിഡിയോകളെടുത്ത് ഡ്യുയറ്റ് ചെയ്യുകയും ചിലപ്പോൾ അത്തരം ദൃശ്യങ്ങൾ വൈറലാവുകയും ചെയ്യാറുണ്ട്.

വിഡിയോയിൽ നിന്ന് ചിത്രങ്ങളെടുത്ത് കൃത്രിമം കാട്ടുന്നവരെ കുടുക്കാനല്ലേ ഇവിടെ പൊലീസും നിയമങ്ങളും ഉള്ളത് എന്ന ചോദ്യവുമായായിരിക്കും ഇത്തരം ആശങ്കകൾക്കുനേരെ പലപ്പോഴും ഉയരുക. തിരിച്ചറിയുമ്പോഴേക്കും അതൊരുപാട് വൈകിപ്പോവുകയും ചെയ്യും.