തന്‍റെ 12 പെട്ടിയോളം വരുന്ന പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി മകന്‍

തന്‍റെ പോണ്‍ ശേഖരം നശിപ്പിച്ച   മാതാപിതാക്കള്‍ക്കെതിരെ  നഷ്ടപരിഹാരം ആവശ്യപെട്ട് മകന്‍ കോടതിയില്‍.  യുവാവ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത് 86,000 ഡോളറാണ്. വാഹ മോചനത്തിന് ശേഷമായിരുന്നു ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാം എന്ന തീരുമാനമെടുത്തത്. എന്നാല്‍ ഒരുവര്‍ഷം പോലും തികയുംമുമ്പേ ഇയാള്‍ തനിച്ചുതാമസിക്കുവാന്‍…

തന്‍റെ പോണ്‍ ശേഖരം നശിപ്പിച്ച   മാതാപിതാക്കള്‍ക്കെതിരെ  നഷ്ടപരിഹാരം ആവശ്യപെട്ട് മകന്‍ കോടതിയില്‍.  യുവാവ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത് 86,000 ഡോളറാണ്. വാഹ മോചനത്തിന് ശേഷമായിരുന്നു ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാം എന്ന തീരുമാനമെടുത്തത്.

എന്നാല്‍ ഒരുവര്‍ഷം പോലും തികയുംമുമ്പേ ഇയാള്‍ തനിച്ചുതാമസിക്കുവാന്‍ മറ്റൊരു വീട്ടിലേക്ക് മാറി  താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീടുമാറി താമസിക്കാന്‍ ആരംഭിച്ചതിനേത്തുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളുടെ സാധന സാമഗ്രികള്‍ പുതിയ വിലാസത്തിലേക്ക് അയച്ചുനല്‍കി.

പക്ഷെ യുവാവ് കാത്തിരുന്ന 12 പെട്ടികള്‍ എത്തിച്ചേര്‍ന്നില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഈ പെട്ടികള്‍ അയച്ചുനല്‍കാത്തതാണെന്നും താനത് നശിപ്പിച്ചുകളഞ്ഞെന്നും പിതാവ് സമ്മതിച്ചു. നിയമ നടപടികളില്‍നിന്ന് പിന്നോട്ടുപോകാന്‍ മകന്‍ തയാറായില്ലായിരുന്നു.

കുടുംബത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മിഷിഗണ്‍ പൊലീസ് തയാറായിട്ടില്ല. അപൂര്‍വമായ പോണ്‍ സിനിമാ ശേഖരമാണ് 12 പെട്ടികളിലായി സൂക്ഷിച്ചിരുന്നത് എന്ന് മകന്‍ തറപ്പിച്ചുപറഞ്ഞു. നിയമ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഇയാള്‍ തീരുമാനിച്ചു.