തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് മട്ടന്‍ ബിരിയാണി

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോനാം, പക്ഷെ മട്ടന്‍ ബിരിയാണി പ്രസാദമായി നല്‍കുന്ന ഒരു ക്ഷേത്രമുണ്ട്, അങ്ങ് തമിഴ്നാട്ടില്‍. ചോക്ലേറ്റും മധുരപലഹാരങ്ങളുമൊക്കെ പ്രസാദമായി നല്‍കുന്ന ക്ഷേത്രങ്ങളെ കുറിച്ച് പലരും കേട്ടിട്ടുണ്ട്.  മധുരെയില്‍ വടക്കാം പാട്ടി ക്ഷേത്രത്തിലെ പ്രസാദം വളരെ…

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോനാം, പക്ഷെ മട്ടന്‍ ബിരിയാണി പ്രസാദമായി നല്‍കുന്ന ഒരു ക്ഷേത്രമുണ്ട്, അങ്ങ് തമിഴ്നാട്ടില്‍. ചോക്ലേറ്റും മധുരപലഹാരങ്ങളുമൊക്കെ പ്രസാദമായി നല്‍കുന്ന ക്ഷേത്രങ്ങളെ കുറിച്ച് പലരും കേട്ടിട്ടുണ്ട്.  മധുരെയില്‍ വടക്കാം പാട്ടി ക്ഷേത്രത്തിലെ പ്രസാദം വളരെ വ്യത്യസ്തമായത്.

മധുരൈ നഗരം ക്ഷേത്രങ്ങള്‍ക്ക് പേരു കേട്ടതാണ്. മീനാക്ഷി സുന്ദരേശ്വരാര്‍ ക്ഷേത്രമുള്‍പ്പെടെയുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ജനുവരി മൂന്നാമത്തെ ആഴ്ച്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഈ പ്രത്യേക പൂജ നടക്കുന്നത്. ബിരിയാണി പ്രസാദം നല്‍കുന്നത് ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന മുനിയാണ്ടി പൂജയോടനുബന്ധിച്ചാണ്.

ഈ പൂജയില്‍ ഏകദേശം 1000 കിലോയുടെ അരിയും, 250 ആട്, 300 കോഴികള്‍ എന്നിവ ഉപയോഗിച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്.  84 വര്‍ഷമായി നടക്കുന്ന ആഘോഷത്തില്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ബിരിയാണി വിളമ്പി നല്‍കുകയാണ് ചെയ്യുക. മട്ടന്‍ ബിരിയാണി കഴിക്കാന്‍ നിരവധി ഭക്തരാണ് എത്തുക. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് ആണ് പൂജ നടത്തുന്നത്.