കിളിമാനൂരില്‍ മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് തിരഞ്ഞു പിടിച്ചു

കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയുടെ പട്ടികയില്‍ ഒന്നുകൂടി. വിവാഹശേഷം ഭാര്യമാര്‍ കാമുകന്മാരെ കണ്ടെത്തുകയും, മക്കളെ വരെ ഉപേക്ഷിച്ചു അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകുകയും ചെയ്യുന്നവര്‍ ഏറി വരുകയാണ്. കേരളത്തില്‍. അതിന്‍റെ അടുത്ത ഉദാഹരണം ആണ് കിളിമാനൂരില്‍…

കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയുടെ പട്ടികയില്‍ ഒന്നുകൂടി. വിവാഹശേഷം ഭാര്യമാര്‍ കാമുകന്മാരെ കണ്ടെത്തുകയും, മക്കളെ വരെ ഉപേക്ഷിച്ചു അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകുകയും ചെയ്യുന്നവര്‍ ഏറി വരുകയാണ്. കേരളത്തില്‍. അതിന്‍റെ അടുത്ത ഉദാഹരണം ആണ് കിളിമാനൂരില്‍ നിന്നും പുറത്തുവരുന്നത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കിളിമാനൂര്‍ പോലീസ് പിടികൂടി 7വയസുള്ള പെണ്‍കുട്ടിക്കും, ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചു വരുവായിരുന്നു യുവതി.

ഭര്‍ത്താവ് ജോലിക്ക് പോയി സമയം കുട്ടികളെ  വീട്ടീല്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഉഷ ഒളിച്ചോടുകയായിരുന്നു. കാമുകന്‍ രാജേഷിനൊപ്പം കാട്ടാക്കടയിലുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ന്ന് കിളിമാനൂര്‍  പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു അട്ടക്കുളങ്ങര വനിത സബ് ജയിലിലേക്കയച്ചു. സഹൂഹത്തില്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച ഏറികൊണ്ടിരിക്കുകയാണ്.