തീവണ്ടി സിനിമയിലെ നടൻ കഞ്ചാവുമായി പിടിയിൽ

ടോവിനോ തോമസ് ചിത്രം തീവണ്ടി സിനിമയിലെ നടൻ മിഥുനെ കഞ്ചാവുമായി എസ്‌സൈസ് സംഗം കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽവെച്ച് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് മിഥുൻ.  കൊച്ചിയിൽ വെച്ച് നടത്തിയ റെയ്‌ഡിൽ ആണ് മിഥുന്റെ കൈവശം…

ടോവിനോ തോമസ് ചിത്രം തീവണ്ടി സിനിമയിലെ നടൻ മിഥുനെ കഞ്ചാവുമായി എസ്‌സൈസ് സംഗം കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽവെച്ച് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് മിഥുൻ.  കൊച്ചിയിൽ വെച്ച് നടത്തിയ റെയ്‌ഡിൽ ആണ് മിഥുന്റെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് എക്സൈസ് സംഗം പിടിച്ചെടുത്തത്.

സിനിമയിൽ ക്യാമറ മാനായി ജോലി ചെയ്യുന്ന ബാംഗ്ലൂർ സ്വദേശിയായ വിശാൽ വർമയേയും മിഥുനോപ്പം പോലീസ് അറസ്റ്റ് ചെയ്തു.  സ്ഥിരമായി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണ് ഇവരെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്.  ഇവർക്ക് ആരിൽനിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന്‌ വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യലിലൂടെ വിപണക്കാരനെയും അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പോലീസ് പറയുന്നത്.