മാനസിക രോഗമുള്ള യുവാവ് ജഗ്ഗിൽ ചുണ്ടുമുട്ടിച്ച് വെള്ളം കുടിച്ചതിനു കടക്കാരന്റെ ക്രൂര മർദ്ദനം

മാനസിക രോഗമുള്ള യുവാവ് ജഗ്ഗിൽ ചുണ്ടുമുട്ടിച്ച് വെള്ളം കുടിച്ചതിനു കടക്കാരന്റെ ക്രൂര മർദ്ദനം. പെരുന്തൽ മണ്ണയിലാണ് സംഭവം. അസഹനീയമായ വെയിലത്തും ചൂടത്തും വെള്ളം കുടിക്കാനായി തിടുക്കപ്പെട്ടു ചായക്കടയിൽ കയറിയതായിരുന്ന് യുവാവ്. പരവേശം മൂലം ദൃതിയിൽ…

മാനസിക രോഗമുള്ള യുവാവ് ജഗ്ഗിൽ ചുണ്ടുമുട്ടിച്ച് വെള്ളം കുടിച്ചതിനു കടക്കാരന്റെ ക്രൂര മർദ്ദനം. പെരുന്തൽ മണ്ണയിലാണ് സംഭവം. അസഹനീയമായ വെയിലത്തും ചൂടത്തും വെള്ളം കുടിക്കാനായി തിടുക്കപ്പെട്ടു ചായക്കടയിൽ കയറിയതായിരുന്ന് യുവാവ്. പരവേശം മൂലം ദൃതിയിൽ വെള്ളം കുടിക്കുന്നതിനിടയിൽ യുവാവിന്റെ ചുണ്ടുകൾ ജഗ്ഗിൽ മുട്ടി. ഇതു കണ്ട ചായക്കടക്കാരനു ദേഷ്യം വരുകയും അയാൾ പട്ടികകൊണ്ട് യുവാവിനെ അതി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

ആക്രമണത്തിൽ സാരമായി പരുക്കേറ്റ യുവാവിനെ ആദ്യം ഒരു ക്ലിനിക്കിലും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ ‘അമ്മ നൽകിയ പരാതിയിൽ പെരുന്തൽ മണ്ണ പോലീസ് കേസെടുത്തു.