ചെറിയ കുട്ടികൾ പോലും മുഖം മൂടിയിട്ട് ഇരുണ്ട രൂപങ്ങളായി നമുക്ക് മുന്നിൽ നടക്കുന്നത് വല്ലാത്ത ഞെട്ടലുളവാക്കുന്ന കാഴ്ചയാണ്.

മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കുന്നതിനെ കുറിച്ചുള്ള ഡോക്ടർ ഷിനു ശ്യാമളന്റെ കുറുപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് ഈ കുറുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.  കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ, മുഖം മറച്ചുള്ള വസ്ത്രധാരണ…

മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കുന്നതിനെ കുറിച്ചുള്ള ഡോക്ടർ ഷിനു ശ്യാമളന്റെ കുറുപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് ഈ കുറുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.  കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ,

മുഖം മറച്ചുള്ള വസ്ത്രധാരണ രീതി തങ്ങളുടെ കോളേജുകളിൽ നിരോധിച്ചു കൊണ്ടുള്ള എം ഇ എസിന്റെ സർക്കുലർ സ്വാഗതാർഹമാണ്.. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് നടപ്പിലായാൽ അത്രയും നല്ലത്. ചെറിയ കുട്ടികൾ പോലും മുഖം മൂടിയിട്ട് ഇരുണ്ട രൂപങ്ങളായി നമുക്ക് മുന്നിൽ നടക്കുന്നത് വല്ലാത്ത ഞെട്ടലുളവാക്കുന്ന കാഴ്ചയാണ്. കേരളത്തിൽ ഈ പ്രവണത കൂടിക്കൂടി വരികയാണ്. മുഖമാണ് ഒരു മനുഷ്യന്റെ ഐഡന്റിറ്റി. ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയുടെ മുഖം അദ്ധ്യാപകൻ കാണണം. തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ ഭാവങ്ങളും ശ്രദ്ധയുമൊക്കെ ഒരു ടീച്ചർക്ക് അറിയാൻ സാധിക്കണം. മൂടിപ്പുതച്ച ആൾരൂപങ്ങളല്ല ഒരു ക്ലാസ്മുറിയിൽ വേണ്ടത്.. ക്ലാസ് മുറിയിലെന്നല്ല പൊതുസമൂഹത്തിലും. ഇസ്‌ലാം ഇങ്ങനെയൊരു വസ്ത്രധാരണ രീതി നിർബന്ധിക്കുന്നില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.

ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ചേർന്ന് നിർവഹിക്കുന്ന ഹജ്ജ് കർമങ്ങൾക്കിടയിൽ പോലും മുഖം മറയ്ക്കരുത് എന്നാണ് ഇസ്‌ലാമിന്റെ കല്പന. വിശുദ്ധ കഅബാലയം പ്രദക്ഷിണം ചെയ്യുമ്പോഴും മുഖം മറയ്ക്കരുത് എന്നാണ് നിർദേശം. പിന്നെ എന്തിനാണ് ഇത്തരമൊരു വസ്ത്രധാരണ രീതി കൊച്ചുകുട്ടികളിൽ പോലും അടിച്ചേല്പിക്കുവാൻ ഒരുവിഭാഗം ആളുകൾ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. വലിയ സുരക്ഷാപ്രശ്നങ്ങളും മുഖം മൂടിയുള്ള ഈ വസ്ത്രധാരണ രീതികൊണ്ട് ഉണ്ടാകുന്നുണ്ട്, അതുകൊണ്ടാണ് പല രാജ്യങ്ങളും ഇത് നിരോധിക്കുന്നത്. അത് വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി കാണുന്നത് ശരിയല്ല, പൊതുസമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ള നിയമനിർമാണമായി അതിനെ കാണണം. പർദ്ദ ധരിക്കുന്നതിനെ വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യമായി കാണാം. എന്നാൽ മുഖം മൂടുന്ന നിഖാബ് അങ്ങിനെയല്ല, അത് ഒരു ഐഡന്റിറ്റിയെ തന്നെ റദ്ദ് ചെയ്യലാണ്. ഇടപഴകുന്ന മനുഷ്യരെ തിരിച്ചറിയാനുള്ള ഓരോ പൗരന്റെയും അവകാശത്തിന്റെ നിഷേധമാണത്.

ഒരാൾ ഒരാളുടെ ഐഡന്റിറ്റി മറച്ച് വെച്ച് സമൂഹത്തിൽ ജീവിക്കണം എന്ന് പറയുന്നതിൽ സ്വാതന്ത്ര്യത്തിന്റെ അംശമല്ല, കാപട്യത്തിന്റെയും നിഷേധത്തിന്റേയും അംശമാണ് കൂടുതലുള്ളത് എന്നാണ് എന്റെ പക്ഷം. ഇത്തരം തെറ്റായ വസ്ത്രസംസ്കാരങ്ങൾക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്ന് തന്നെ ശബ്ദമുയരണം..

https://www.facebook.com/photo.php?fbid=10216518537453924&set=a.10200387530428830&type=3

കടപ്പാട്:  Shinu Syamalan