തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി, എടുക്കാനായി സ്പൂണ്‍ ഉപയോഗിച്ചു, ഒടുവില്‍ സ്പൂണ്‍ വിഴുങ്ങി യുവതി ഗുരുതരാവസ്ഥയില്‍

തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ളെടുക്കാന്‍ വേണ്ടി സ്പൂണ്‍ ഉപയോഗിച്ചത് വിനയായി. ചൈനയിലാണ് സംഭവം നടന്നത്. യുവതിയുടെ നില ഗുരുതരമായിരുന്നു. ഷെന്‍ സെന്നിലായിരുന്നു യുവതിയുടെ വീട്.   ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയുടെ തൊണ്ടയില്‍ മുള്ള് തറക്കുകയായിരുന്നു. മുള്ളെടുക്കാന്‍ ഒരുപാട് ശ്രേമങ്ങള്‍…

തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ളെടുക്കാന്‍ വേണ്ടി സ്പൂണ്‍ ഉപയോഗിച്ചത് വിനയായി. ചൈനയിലാണ് സംഭവം നടന്നത്. യുവതിയുടെ നില ഗുരുതരമായിരുന്നു. ഷെന്‍ സെന്നിലായിരുന്നു യുവതിയുടെ വീട്.   ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയുടെ തൊണ്ടയില്‍ മുള്ള് തറക്കുകയായിരുന്നു.

മുള്ളെടുക്കാന്‍ ഒരുപാട് ശ്രേമങ്ങള്‍ നടത്തിയിരുന്നു പക്ഷെ ഒന്നും ഫലമായി വന്നില്ല. അതെ തുടര്‍ന്ന് ആയിരുന്നു സ്പൂണ്‍ ഉപയോഗിക്കാനുള്ള ശ്രെമം തുടങ്ങിയത്. ലില്ലി എന്ന പെണ്‍കുട്ടിയാണ് സ്പൂണ്‍ വിഴുങ്ങിയത്. പക്ഷെ സ്പൂണ്‍ അറിയാതെ വിഴുങ്ങി പോകുകയായിരുന്നു.

ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍  കണ്ടെത്തി. ശേഷം സ്പൂണ്‍ പുറത്തെടുക്കാനുള്ള തീരുമാനം ഡോക്ടര്‍ എടുക്കുകയായിരുന്നു. ഒടുവില്‍  വിദഗ്ദ ചികില്‍സയിലൂടെ സ്പൂണ്‍ പുറത്തെടുത്തു. യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.