നിങ്ങളുടെ വീടിനു മുകളിലൂടെ തത്സമയം പോകുന്ന വിമാനങ്ങളെ കുറിച്ചറിയണോ? ലൈവായി വിമാനങ്ങളുടെ വിവരം നല്‍കുന്ന കിടിലന്‍ ആപ്പിനെ പരിചയപ്പെടാം, വീഡിയോ

നമ്മുടെ വീടിനു മുകളിലൂടെ വിമാനം പറന്നുപോകുന്ന ശബ്ദം കേൾക്കാം. ചിലപ്പോൾ വിമാനത്തെ കാണുവാൻ പോലും സാധിക്കില്ല.  താഴെ നിന്നുകൊണ്ട് നമ്മുടെ ഫോണിൽ ഇങ്ങനെ പറന്നുപോകുന്ന വിമാനത്തിന്റെ വിവരങ്ങളും പോകുന്ന ദിശയുമെല്ലാം കാണുവാൻ കഴിഞ്ഞാലോ? അതെ കഴിയും. ഇനി കാര്യത്തിലേക്ക്…

നമ്മുടെ വീടിനു മുകളിലൂടെ വിമാനം പറന്നുപോകുന്ന ശബ്ദം കേൾക്കാം. ചിലപ്പോൾ വിമാനത്തെ കാണുവാൻ പോലും സാധിക്കില്ല.  താഴെ നിന്നുകൊണ്ട് നമ്മുടെ ഫോണിൽ ഇങ്ങനെ പറന്നുപോകുന്ന വിമാനത്തിന്റെ വിവരങ്ങളും പോകുന്ന ദിശയുമെല്ലാം കാണുവാൻ കഴിഞ്ഞാലോ? അതെ കഴിയും.

ഇനി കാര്യത്തിലേക്ക് കടക്കാം, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഫ്രീയായി ഈ ആപ്പ് നമുക്ക് ഡൌൺലോഡ് ചെയ്തെടുക്കാവുന്ന  Flightradar 24’  എന്ന  ആപ്പ് വഴി താഴെ നിന്നുകൊണ്ട് മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ   ലൈവായി അറിയാം.  ലോകത്തെവിടെയുമുള്ള വിമാനങ്ങളുടെ തത്സമയ സ്റ്റാറ്റസ് അറിയാന്‍ ഈ ആപ്പ് വഴി സാധിക്കും.

ഈ ആപ്പ് കൊണ്ടുള്ള പ്രധാന പ്രയോജനം വിമാനങ്ങളുടെ എല്ലാ വിവരങ്ങളും ലഭിക്കും എന്നത് തന്നെയാണ്. വിമാനങ്ങളുടെ പേരും മോഡലും, ഒപ്പംതന്നെ എത്രയടി ഉയരത്തിലാണ് വിമാനം പറക്കുന്നത്, എപ്പോൾ ലാൻഡ് ചെയ്യും, എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു തുടങ്ങിയവയും ഈ ആപ്പിലൂടെ നമുക്ക് അറിയുവാൻ  കഴിയും.

ഇത്തരം കാര്യങ്ങൾ അറിയണം എന്നാഗ്രഹമുണ്ടെങ്കിൽ സാധാരണക്കാർക്ക് ഫോണിൽ സൗജന്യമായി ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കും. ബന്ധുക്കളോ മറ്റോ നാട്ടിലേക്ക് വരുന്നുണ്ടെങ്കിൽ അവരുടെ വിമാനത്തിന്റെ തത്സമയ സ്റ്റാറ്റസ് പറക്കുന്ന ദിശ സമയവിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ അറിയാം