നിങ്ങളുടെ വീട്ടില്‍ അമിതമായി വരുന്ന വൈദ്യുതി ചാര്‍ജ് കുറക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ദിവസവും KSEB ഓഫീസുകളിൽ കറന്റ് ബില്ല് സാധാരണ വരുന്നതിനെക്കാൾ വളരെ കൂടുതൽ ആണ് എന്ന് പറഞ്ഞ് ധാരാളം ഉപഭോക്താക്കൾ വരാറുണ്ട്. ഉപഭോക്താവിന്റെ വയറിംഗ് തകരാറു കാരണം എർത്ത് ലീക്കേജ് ആയി ബില്ല് കൂടിയതായാണ്  അതിൽ നല്ലൊരു ശതമാനം പരാതികളിലും…

ദിവസവും KSEB ഓഫീസുകളിൽ കറന്റ് ബില്ല് സാധാരണ വരുന്നതിനെക്കാൾ വളരെ കൂടുതൽ ആണ് എന്ന് പറഞ്ഞ് ധാരാളം ഉപഭോക്താക്കൾ വരാറുണ്ട്. ഉപഭോക്താവിന്റെ വയറിംഗ് തകരാറു കാരണം എർത്ത് ലീക്കേജ് ആയി ബില്ല് കൂടിയതായാണ്  അതിൽ നല്ലൊരു ശതമാനം പരാതികളിലും കാണാറ്.

മെയിൻ സ്വിച്ച് ഓഫ് ചെയ്തിട്ടും മീറ്റർ പ്രവർത്തിക്കുന്നുണ്ടെകിൽ എർത്ത് ലീക്കേജ് ഉറപ്പിക്കാം. അതോടൊപ്പം തന്നെ എർത്ത് ലീക്കേജ് കാരണം ഷോക്കടിച്ച് അപകടം ഉണ്ടാകാനും സാധ്യത ഉണ്ട്. കാലപ്പഴക്കമുള്ള വയറിങ് ആണെങ്കിൽ, എർത്ത് ലീക്കേജ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. താഴെപ്പറയുന്ന കാര്യങ്ങൾശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇവയെ ഒഴിവാക്കാം:-

ISI മാർക്കുള്ള മികച്ച ഗുണമേന്മയുള്ള വയറിംഗ് മെറ്റീരിയൽസ് മാത്രം ഉപയോഗിക്കുക, ലൈസൻസുള്ള വയർമേൻ/കോൺട്രാക്ടർ കൊണ്ടു മാത്രം വയറിംഗ് ജോലികൾ ചെയ്യിപ്പിക്കുക, ഇ.എൽ.സി.ബി ഘടിപ്പിക്കുക, ശരിയായ രീതിയില്‍ എര്‍ത്തിങ് ചെയ്യുക,  വെള്ളം തട്ടുന്ന രീതിയിൽ സ്വിച്ചുകൾ ഘടിപ്പിക്കാതിരിക്കുക.

കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്ന് ചെറുതായി പോലും ഇലക്ടിക്ക് ഷോക്ക് അടിക്കുന്നെണ്ടെങ്കിലോ ബില്ല് വളരെ കൂടുതൽ ആയാലോ ഒരു ലൈസൻസുള്ള ഇലക്ട്രിഷനെ വിളിച്ച് വയറിംഗ് പരിശോധിക്കുക, മെയിൻ സ്വിച്ചിന് മുമ്പേ ELCB ഘടിപ്പിക്കുന്നത് വഴി മെയിൻ സ്വിച്ചിന്റെ റാഡുകൾ കത്തി എർത്തായി മാറുന്ന പ്രശനം ഒഴിവാക്കാം.