നിന്‍റെ ഈ ശരീര ഭാഗങ്ങള്‍ ഓപ്പറേഷൻ ചെയ്ത് വലിപ്പം കൂട്ടി കാണിക്കു, അപ്പോള്‍ അവസരം തരാം, തിനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് സൊനാലി സെയ്ഗല്‍.

സിനിമ ലോകം ശരീര സൗന്ദര്യത്തിനും മുഖ സൗന്ദര്യത്തിനും പ്രാധാന്യമുള്ള ഇടമാണ്. പലർക്കും ഉള്ളത് സിനിമയിൽ നിലനിൽക്കണമെങ്കിൽ സൗന്ദര്യം വേണമെന്ന ധാരണയാണ്. സൗന്ദര്യം നിലനിര്‍ത്തുന്നതിനായി താരങ്ങള്‍ ശരീര ഭാഗങ്ങള്‍ ഓപ്പറേഷന്‍ നടത്തി മാറ്റി വയ്ക്കുന്നുണ്ടെന്നുള്ള വാര്‍ത്തകളും കേള്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള ഓപ്പേറേഷന്‍സിനെ കൂടുതലായി ആശ്രയിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. പക്ഷെ ഭൂരിഭാഗം താരങ്ങളും ഇത്…

സിനിമ ലോകം ശരീര സൗന്ദര്യത്തിനും മുഖ സൗന്ദര്യത്തിനും പ്രാധാന്യമുള്ള ഇടമാണ്. പലർക്കും ഉള്ളത് സിനിമയിൽ നിലനിൽക്കണമെങ്കിൽ സൗന്ദര്യം വേണമെന്ന ധാരണയാണ്. സൗന്ദര്യം നിലനിര്‍ത്തുന്നതിനായി താരങ്ങള്‍ ശരീര ഭാഗങ്ങള്‍ ഓപ്പറേഷന്‍ നടത്തി മാറ്റി വയ്ക്കുന്നുണ്ടെന്നുള്ള വാര്‍ത്തകളും കേള്‍ക്കാറുണ്ട്.

ഇത്തരത്തിലുള്ള ഓപ്പേറേഷന്‍സിനെ കൂടുതലായി ആശ്രയിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. പക്ഷെ ഭൂരിഭാഗം താരങ്ങളും ഇത് സമ്മതിച്ചു തരാറില്ല. ബോളിവുഡ് താരം സൊനാലി സെയ്ഗല്‍ ശരീര ഭാഗം ഓപ്പറേഷന്‍ ചെയ്യാത്തതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച്‌ തുറന്നു പറയുകയാണ്.

തനിയ്ക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നത് ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറില്‍ നിന്നുമാണ്. ചില ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ സിനിമയ്ക്കായി ഒരുപാട് തയ്യാറെടുപ്പു നടത്തിയിരുന്നു. ഓപ്പറേഷന്‍ നടത്തി മാറ്റി വയ്ക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ മികച്ച റോളുകള്‍ നഷ്ടപ്പെട്ടുപോയി.

അവസരം നഷ്ടപ്പെട്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായി. ശരീരത്തെ കീറിമുറിയ്ക്കാന്‍ താന്‍ തയ്യാറല്ലായിരുന്നില്ല.  ചിത്രത്തിനോട് നോ പറയാന്‍ തനിയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും നടി വെളിപ്പെടുത്തി. കൃത്യമ രീതിയിലൂടെ  ചില ഭാഗങ്ങള്‍ വലിപ്പം കൂട്ടാന്‍ തനിയ്ക്ക് ആകില്ല. സൊനാലി പറയുന്നു.