പത്തനംതിട്ടയില്‍ മാജിക് പേന ഉപയോഗിച്ച് മണ്ണുകടത്തല്‍, അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

മാജിക് പെന്‍ എന്നുവിളിക്കുന്ന ഫ്രക്‌സിയോണ്‍ ഇറേസര്‍ പെന്‍ മണ്ണുമാഫിയകള്‍ക്ക് മണ്ണുകടത്താനുള്ള പുതിയ ആയുധമാണ്.  ചൂടാക്കിയാല്‍ മാഞ്ഞുപോകുകയും തണുപ്പിച്ചാല്‍ വീണ്ടും തെള്ളിഞ്ഞു വരുകയും ചെയ്യും  ഈ പേനകള്‍  ഉപയോഗിച്ച് എഴുതിയ എന്തും  അങ്ങനെ ചെയ്യാം. ഈ പേന…

മാജിക് പെന്‍ എന്നുവിളിക്കുന്ന ഫ്രക്‌സിയോണ്‍ ഇറേസര്‍ പെന്‍ മണ്ണുമാഫിയകള്‍ക്ക് മണ്ണുകടത്താനുള്ള പുതിയ ആയുധമാണ്.  ചൂടാക്കിയാല്‍ മാഞ്ഞുപോകുകയും തണുപ്പിച്ചാല്‍ വീണ്ടും തെള്ളിഞ്ഞു വരുകയും ചെയ്യും  ഈ പേനകള്‍  ഉപയോഗിച്ച് എഴുതിയ എന്തും  അങ്ങനെ ചെയ്യാം.

ഈ പേന ഉപയോഗിച്ച് ജിയോളജി വകുപ്പു നല്‍കുന്ന അനുമതിപത്രത്തിലെ സമയമാണ് എഴുതുന്നത്.  60 ഡിഗ്രിയില്‍ പേപ്പറിന്റെ പിന്നില്‍ ചൂടാക്കിയാല്‍ എഴുതിയത് പൂര്‍ണമായും മാഞ്ഞുപോകും. പത്തുഡിഗ്രി തണുപ്പിച്ചാല്‍ മാഞ്ഞുപോയത് തെളിയും.

ഒരു ദിവസം ഒരുതവണത്തേക്ക് മാത്രം നല്‍കുന്ന അനുമതിപത്രത്തില്‍ ഈ വിദ്യയുപയോഗിച്ച് പല സമയം എഴുതി പലതവണ മണ്ണുകടത്തുകയാണിവര്‍. സര്‍ക്കാര്‍ മുദ്രയുള്ള അനുമതിപത്രം നല്‍കുന്ന അധികൃതര്‍ പിന്നീട് ആ ഭാഗത്തേക്ക് പോകാറില്ല. സമയവും തീയതിയും എഴുതുന്നത് മണ്ണെടുക്കുന്നവര്‍തന്നെയാണ്.

ഇത്തരം പേനകള്‍ കടകളിലെത്തുന്നത് എറണാകുളത്തുനിന്നാണ് സൂചന. പലപ്പോഴും മണ്ണെടുക്കാന്‍ അനുമതിവാങ്ങുന്നത്  വീടുവെക്കാനെന്ന വ്യാജേനയാണ്. അനധികൃതമായി എടുക്കുന്നത് തട്ടിപ്പുകളിലൂടെ ഏക്കറുകണക്കിന് ഭൂമിയിലെ മണ്ണാണ്.