സൈറയെ കൊണ്ട് ആ സമൂഹം ചെയ്യിപ്പിച്ചതാണിത് : രുഹാനി സെയ്ദ്

മതത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി  രുഹാനി സെയ്ദ് നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ലെന്ന് പങ്കുവച്ചു.

‘ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത കലാസൃഷ്ടികള്‍ മുഴുവന്‍ സമൂഹം വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ എനിക്ക് കത്തിക്കേണ്ടി വന്നു. കാശ്മീരില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്കറിയാം അഭിനയം ഉപേക്ഷിക്കുക എന്നത്  സൈറയെ കൊണ്ട് സമൂഹം ചെയ്യിച്ചതാണിത്.

പെയിന്റിങ് ചെയ്യുന്നത് മതത്തിന് നിരക്കാത്തതാണെന്ന് അവര്‍ എന്നെ ഉപദേശിച്ചു.   അവരുടെ ആരോപണം എന്റെ വര്‍ക്കുകളില്‍ അശ്ലീലം ഉണ്ടെന്നായിരുന്നു .  അയല്‍ക്കാര്‍ പോലും  പുറത്തിറങ്ങുമ്പോള്‍  സംസാരിക്കാതെയായി.  മാനസികമായും അവര്‍ പീഡിപ്പിച്ചു.

മരണത്തെ മുഖാമുഖം കണ്ടു. അന്ന് ഞാന്‍ തീരുമാനമെടുത്തു എന്തു തന്നെ വന്നാലും ഞാന്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കില്ല എന്ന്. ന്റെ ബുര്‍ഖയില്‍ നിന്ന് പതുക്കെ പുറത്ത് കടന്നു. ബുര്‍ഖ ധരിക്കുന്നത് എന്നു പോലും പൗരോഹിതന്മാര്‍ക്ക് അറിയില്ല.