പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അഗ്നിക്കിരയായി, സിസിടിവിയില്‍ കണ്ടത് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ച്ച, വീഡിയോ

പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അഗ്നിക്കിരയായ ഞെട്ടലിലായിരുന്നു ആ കാര്‍ ഉടമ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അയാള്‍ തീരുമാനിക്കുന്നത് തുടര്‍ന്നാണ് . ദൃശ്യങ്ങള്‍ പരിശോധിച്ച അയാള്‍  ശെരിക്കും ഞെട്ടി. ഒരിക്കലും പ്രതീക്ഷികാത്ത കാഴ്ചയായിരുന്നു അത്. കാറിനു നേരെ തലമുഴുവന്‍ കറുത്ത തുണി കൊണ്ട്…

പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അഗ്നിക്കിരയായ ഞെട്ടലിലായിരുന്നു ആ കാര്‍ ഉടമ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അയാള്‍ തീരുമാനിക്കുന്നത് തുടര്‍ന്നാണ് . ദൃശ്യങ്ങള്‍ പരിശോധിച്ച അയാള്‍  ശെരിക്കും ഞെട്ടി. ഒരിക്കലും പ്രതീക്ഷികാത്ത കാഴ്ചയായിരുന്നു അത്.

കാറിനു നേരെ തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ ഒരു മനുഷ്യരൂപം  നടന്നടുക്കുന്നു. കാറിന്റെ ചില്ല് തകര്‍ക്കാന്‍  കാറിനു ചുറ്റും നടക്കുന്ന ആ രൂപം ശ്രമിക്കുന്നു. തകര്‍ത്ത ചില്ലിനിടയിലൂടെ ആ മനുഷ്യന്‍ അകത്തേക്ക് എന്തോ ഇടുന്നതും   കാറിന് തീ  പിടിക്കുന്നു.

ഉടന്‍ അയാള്‍ ഓടി മാറുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്.  നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല. ആ മനുഷ്യന്‍റെ ഉദ്ദേശം എന്തായിരുന്നുവെന്നുമാണ് ആളുകല്‍ ആരായുന്നത്.

https://www.facebook.com/kuwait.upto.date/videos/1979994378779611/

തീ പടര്‍ന്നത് കാറിനകത്ത് തന്നെ സൂക്ഷിച്ച വസ്‍തുവില്‍ നിന്നാകാമെന്നും, മോഷ്‍ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്‍ടാവ് അകത്തേക്കിട്ട വസ്‍തുവില്‍ നിന്നാകാമെന്നുള്ള  വാദങ്ങള്‍ ആണ് പലരും പറയുന്നത്.