പിതാവിനെ മദ്യലഹരിയില്‍ ആക്കി പതിനൊന്നു കാരിയെ പീഡിപ്പിച്ച 70കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടുള്ള അതിക്രമം ഇന്ത്യയില്‍ കൂടിവരുന്ന സാഹചര്യമാണിപ്പോള്‍. അതിന്റെ അടുത്ത ഉദാഹരണം കൂടിയാണിപ്പോള്‍ മുംബൈയില്‍ സംഭവിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ മറ്റൊരിടത്തായതിനാല്‍ 11കാരി കഴിഞ്ഞിരുന്നത് പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ്. മദ്യം കഴിച്ച് പിതാവ് ബോധരഹിതനാകുമ്പോഴാണ് ഇയാല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടുള്ള അതിക്രമം ഇന്ത്യയില്‍ കൂടിവരുന്ന സാഹചര്യമാണിപ്പോള്‍. അതിന്റെ അടുത്ത ഉദാഹരണം കൂടിയാണിപ്പോള്‍ മുംബൈയില്‍ സംഭവിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ മറ്റൊരിടത്തായതിനാല്‍ 11കാരി കഴിഞ്ഞിരുന്നത് പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ്. മദ്യം കഴിച്ച് പിതാവ് ബോധരഹിതനാകുമ്പോഴാണ് ഇയാല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

പുലര്‍ച്ചെ 2 മണിയോടെ പെണ്‍കുട്ടി അമ്മയെ വിളിച്ച് താന്‍ വളരെ പേടിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇവിടെ എത്തി എന്നെ വീട്ടിലേക്ക് തിരികെ കൊണ്ട് പോകാനും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. എല്ലാ ദിവസവും പ്രതിയും കുട്ടിയുടെ പിതാവും ഒരുമിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്.

കുട്ടിയുടെ പിതാവ് മദ്യ ലഹരിയില്‍ മയങ്ങുമ്പോള്‍ കുട്ടി ഉറങ്ങിയിരുന്ന മുകളിലെ മുറിയില്‍ പ്രതി എത്തുകയും കുട്ടിയെ നഗ്‌നയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു.പ്രതി പ്രദേശത്തെ റേഷന്‍ കട ഉടമയാ. അന്ന് രാത്രി വിളിച്ചപ്പോള്‍ താന്‍ ബലാത്സംഗത്തിനിരയായ വിവരം അമ്മയോട് പറഞ്ഞിരുന്നില്ല.

അടുത്ത ദിവസം രാവിലെ അമ്മ എത്തിയപ്പോള്‍ ലാത്സംഗ വിവരം അമ്മയോട് പറഞ്ഞു. തന്നെ നഗ്‌നയാക്കിയ ശേഷം അച്ഛന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന്  ഇവര്‍  നല്‍കിയ പരാതിയിന്മേല്‍ പോലീസ് പ്രതിയെ   അറസ്റ്റ് ചെയ്യുകയായിരുന്നു.