പുരുഷനും ഉണ്ട് ആർത്തവ പ്രശ്നങ്ങൾ; പുതിയ പഠനം പറയുന്നത്

സ്ത്രീകളിലെ ആർത്തവത്തെ കുറിച്ചും ആർത്തവ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ഇന്നത്തെ കാലത് നന്നായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇതിൽ ആർത്തവത്തിന് മുന്നോടിയായി സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെ പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍…

സ്ത്രീകളിലെ ആർത്തവത്തെ കുറിച്ചും ആർത്തവ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ഇന്നത്തെ കാലത് നന്നായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇതിൽ ആർത്തവത്തിന് മുന്നോടിയായി സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെ പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നാണ് പറയുന്നത്. സ്ത്രീകളിൽ അമിതമായുണ്ടാകുന്ന ദേഷ്യം, നിരാശ, വിഷാദം, ടെൻഷൻ എന്നിവയെല്ലാം പി എം എസിൽ ഉൾപ്പെടുന്നവയാണ്.

എന്നാൽ സ്ത്രീകളിലേത് പോലെ തന്നെ ആർത്തവം ഉണ്ടാകുന്നില്ലെങ്കിലും പുരുഷന്മാരിലും ഉണ്ട് ചില ആർത്തവ പ്രശ്നങ്ങൾ എന്നാണ് പുതിയ പഠനം വിലയിരുത്തിയിരിക്കുന്നത്. ഐഎംഎസ് അഥവാ ഇറിറ്റബിള്‍ മെയില്‍ സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ജെഡ് ഡയമണ്ട് എന്ന സൈക്കോതെറാപിസ്റ്റ് ആണ്  ഐഎംഎസിനെ കുറിച്ച് ആദ്യമായി പഠനം നടത്തുന്നത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് ഐ എം എസ് പുരുഷന്മാരിൽ പ്രകടമാകുന്നത്. സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾക്ക് സമാനമായ ദേഷ്യം, നിരാശ, വിഷാദം, ടെൻഷൻ തുടങ്ങിയവയെല്ലാം പുരുഷന്മാരിലും ഈ അവസരത്തിൽ പ്രത്യക്ഷ്യപ്പെടുന്നു. 

എന്നാൽ സ്ത്രീകളിലെ ആർത്തവത്തിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യും പോലെ പുരുഷന്മാരിൽ കാണപ്പെടുന്ന ഇത്തരം ആർത്തവ സമാന ലക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യാത്തത് കൊണ്ട് തന്നെ ഇതിനെ പറ്റിയുള്ള അറിവ് പുരുഷന്മാർക്ക് പോലും വേണ്ടത്ര രീതിയിൽ ഇല്ല എന്നാണ് പഠനം പറയുന്നത്.