37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഇവർ തമ്മിലുള്ള പ്രായവത്യാസം തന്നെയാണ് പ്രദാന…

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഇവർ തമ്മിലുള്ള പ്രായവത്യാസം തന്നെയാണ് പ്രദാന വിഷയവും. നിക്കിനെക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇപ്പോൾ ഇതാ  വിവാഹം കഴിഞ്ഞു നാല് മാസങ്ങൾക്ക് ശേഷം പുറത്തു വന്നിരിക്കുന്ന വാർത്ത ഇരുവരും വിവാഹ മോചനം തേടുന്നു എന്നതാണ്. ഒരു മാസിക ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ശരിവക്കും വിധമുള്ള പ്രതികരണങ്ങൾ ഒന്നും താര ദമ്പതികളുടെ ഭഗത് നിന്നും ഉണ്ടായിട്ടില്ല.

എന്നാൽ നിക്കിന്റെ വീട്ടുകാരാണ് വിവാഹ മോചനത്തിന് മുൻകൈ എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രിയങ്കയ്ക്ക് 36 വയസ് ഉണ്ടന്നും എന്നാൽ അതിന്റെ പക്വോത കാണിക്കേണ്ടതിനു പകരം 21 വയസുള്ള പെൺകുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നും നിക്കിന്റെ വീട്ടുകാർ പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരും വിവാഹം കഴിക്കുന്നതിനായി തയാറെടുത്തില്ലായിരുന്നുവെന്നും ഇപ്പോൾ ജോലിയിലും ഒന്നിച്ചുള്ള സമയം കണ്ടെത്തുന്നതിലും എപ്പഴും അഭിപ്രായ വ്യത്യാസം ആണെന്നും ഇരുവരും ആലോചിച്ചെടുത്ത തീരുമാനം ആണ് ഇതെന്നും നിക്കിന്റെ കുടുംബം പറയുന്നു.