പ്രണയാഭ്യര്‍ത്ഥന നിരസിച്ച പോലീസുകാരിക്ക്നേരെ ആസിഡ് ആക്രമണം

പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ ഏറി വരുകയാണ്. അതിനു പിന്നാലെ ഒരു പോലീസ് കാരിയെ  പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തിനു യുവാവ് മുഖത്ത് ആസിഡ് ആക്രമണം നടത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ജോലിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ…

പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ ഏറി വരുകയാണ്. അതിനു പിന്നാലെ ഒരു പോലീസ് കാരിയെ  പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തിനു യുവാവ് മുഖത്ത് ആസിഡ് ആക്രമണം നടത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.

ജോലിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ പ്രണയാഭ്യര്‍ത്ഥന നടത്തിയ ആളും മറ്റ് രണ്ട് പേരും ചേര്‍ന്ന് തടയുകയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായത് 25 വയസ്സുകാരിയായ കോൺസ്റ്റബിളാണ്. മുഖത്തിന്‍റെ ഇടത് വശത്ത് 40 ശതമാനത്തിലധികം പൊളളളേറ്റിട്ടുണ്ട്.

കരച്ചില്‍ കേട്ട് ഓടിക്കൂടിയവരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആസിഡ് ആക്രമത്തിന് ഇരയായ യുവതി പറയുന്നത്.  ദീര്‍ഘനാളായി ഇയാള്‍ ശല്യക്കാരനായിരുന്നു എന്നാണ്.  സഞ്ജയ് സിങ് പ്രണയാഭ്യര്‍ഥനയുമായി യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇനിയും ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്തു. പ്രതിയുടെ രണ്ടു സഹായികളെ പൊലീസ് പിടികൂടി. മുഖ്യപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.