പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന മാതാവടക്കം പിടിയില്‍

കൊല്‍ക്കത്ത പോലീസ് കസബ പ്രദേശത്തെ ഒരു സ്വകാര്യ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ   ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ അറസ്റ്റ് ചെയ്തു. സ്വന്തം മാതാവാണ് ഇവരില്‍ ഒരു പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വഴി ഇടപാടുകാരുമായി…

കൊല്‍ക്കത്ത പോലീസ് കസബ പ്രദേശത്തെ ഒരു സ്വകാര്യ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ   ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ അറസ്റ്റ് ചെയ്തു. സ്വന്തം മാതാവാണ് ഇവരില്‍ ഒരു പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടത്.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വഴി ഇടപാടുകാരുമായി പങ്കുവച്ചാണ് ഇടപാടുകള്‍ ഉറപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ രണ്ടുപേരും സ്കൂള്‍ വിദ്യാര്‍ത്ഥിനികളായിരുന്നു.

ഈ ആഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഭയ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വൃത്തികള്‍ക്ക് ഉപയോഗിക്കുന്നത് പോഷ് ഏരിയകള്‍ കേന്ദ്രീകരിച്ചാണ്.

അതുപോലെയുള്ള വീടുകളാണ് തെരഞ്ഞെടുക്കുന്നത്.  പോലീസിന് സംശയം തോന്നില്ലെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാവടക്കം റെയ്ഡില്‍ നാല് പേരെ പോലീസ് അറസ്റ്റ്    ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ മാര്‍ച്ച്‌ 11 വരെ  കസ്റ്റഡിയില്‍ വിട്ടു..