പ്രേതബാധ ഒഴിപ്പിക്കാന്‍ ചെരുപ്പിലെ വെള്ളം കുടിപ്പിച്ചും ചെരുപ്പുകൊണ്ടടിച്ചും ഒരു ആചാരം, വീഡിയോ

ഭില്‍വാഡയിലുള്ള ബാങ്ക്യാ മാതാ ക്ഷേത്രത്തില്‍ ആണ് ബാധ ഒഴിപ്പിക്കലിന്‍റെയും പേരില്‍ അപകടകരവും, അവഹേളിക്കപ്പെടുന്നതുമായ ഒരു ആചാരം അവിടെയിന്നും തുടരുന്നത്. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇവിടെ ഇവയെല്ലാം നടക്കുന്നത്. സ്ത്രീകള്‍ തലയിലും കഴുത്തിലുമെല്ലാം ചെരുപ്പ് തൂക്കിയിടും.  അതാണ്‌ പതിവ്. ശേഷം തലച്ചുമടായി ചെരുപ്പുകള്‍…

ഭില്‍വാഡയിലുള്ള ബാങ്ക്യാ മാതാ ക്ഷേത്രത്തില്‍ ആണ് ബാധ ഒഴിപ്പിക്കലിന്‍റെയും പേരില്‍ അപകടകരവും, അവഹേളിക്കപ്പെടുന്നതുമായ ഒരു ആചാരം അവിടെയിന്നും തുടരുന്നത്. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇവിടെ ഇവയെല്ലാം നടക്കുന്നത്. സ്ത്രീകള്‍ തലയിലും കഴുത്തിലുമെല്ലാം ചെരുപ്പ് തൂക്കിയിടും.  അതാണ്‌ പതിവ്.

ശേഷം തലച്ചുമടായി ചെരുപ്പുകള്‍ കൊണ്ടുവരും. ബാധയേറ്റന്നെ പേരില്‍ സ്ത്രീകളെ വലിച്ചിഴച്ച്‌ കൊണ്ടുവരുന്നതും ഇവിടെ പതിവാണ്. കൂടെയുള്ളവര്‍ ഈ സ്ത്രീകളെ ചെരുപ്പ് വച്ച്‌ നിര്‍ത്താതെ ഉപദ്രവിക്കുന്നതും, ചെരുപ്പ് കൊണ്ട് കോരി അതില്‍ നിന്നുതന്നെ വെള്ളം കുടിപ്പിക്കുന്നതും   ഇവുടുത്തെ ആചാരമാണ്.

ഇവിടുത്തെ സ്ത്രീകള്‍ കടന്നുപോകുന്നത് അന്ധവിശ്വാസത്തിന്‍റെയും അനാചാരത്തിന്‍റെയും പുരുഷാധിപത്യത്തിന്‍റേയും പേരില്‍  അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനത്തിലൂടെയാണ്. അവിടെ നടക്കുന്നത്. പൈശാചികം എന്ന് വിളിച്ചേക്കാവുന്ന തികച്ചും അപരിഷ്കൃതമായ ചടങ്ങുകളാണ്.

ക്ഷേത്രത്തിലേക്കുള്ള 200 പടികളിലൂടെ വലിച്ചിഴച്ചാണ് ബാധയൊഴിപ്പിക്കാനായി ഈ സ്ത്രീകളെ  ക്ഷേത്രത്തിലെത്തിക്കുന്നത്.  ഇതിന് ഇരകളായി മാറുന്നത് മാനസികപ്രശ്നങ്ങളുള്ളവരോ, ഭൂതബാധയുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ ആയ സ്ത്രീകളാണ്.  മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്  ഈ സ്ത്രീകള്‍ മാനസികാരോഗ്യക്കുറവിലേക്ക് എത്തിപ്പെടുമെന്നാണ്.