ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് വീട്ടുജോലിക്കാരിയെ സൗദിയില്‍ തൊഴിലുടമ ശിക്ഷിച്ചത് പൊരിവെയിലത്ത് മരത്തില്‍ കെട്ടിയിട്ട്

റിയാദ്:- സൗദിയിലെ ധനിക കുടുംബത്തിലെ തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത് ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26). സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്  വീട്ടിലെ മറ്റ് ജോലിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍   ആണ്. ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ശിക്ഷയായിയാണ് യുവതിയെ വെയിലത്ത്‌ മരത്തില്‍ കെട്ടിയിട്ടത്.…

റിയാദ്:- സൗദിയിലെ ധനിക കുടുംബത്തിലെ തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത് ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26). സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്  വീട്ടിലെ മറ്റ് ജോലിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍   ആണ്. ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ശിക്ഷയായിയാണ് യുവതിയെ വെയിലത്ത്‌ മരത്തില്‍ കെട്ടിയിട്ടത്.

കൈകളും കാലുകളും വീട്ടിലെ പൂന്തോട്ടത്തിലുള്ള മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വിലയേറിയ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയതില്‍ അരിശംപൂണ്ടായിരുന്നു തന്നെ കെട്ടിയിട്ടതെന്ന് ലൗലി പറഞ്ഞു.

രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ഫിലിപ്പൈന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നാണ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ലൗലി പറഞ്ഞത്. 23 ലക്ഷത്തിലധികം ഫിലിപ്പൈനികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

തങ്ങളില്‍ നിന്നുണ്ടാവുന്ന ചെറിയ പിഴവുകള്‍ക്ക് പോലും തൊഴിലുടമ ഇത്തരത്തില്‍ കഠിനമായി ശിക്ഷിച്ചിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞു. വെയിലത്ത് നില്‍ക്കുമ്പോഴുള്ള അവസ്ഥ ബോധ്യപ്പെടുത്താനെന്ന പേരിലായിരുന്നത്രെ ശിക്ഷ.