ഒരാള്‍ ആഴ്ചയില്‍ 6 ദിവസം 6 പ്രാവശ്യം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ചൈനീസ് ശതകോടീശ്വരന്‍ ജാക് മയുടെ ജോബ്‌ തിയറി വിവാദത്തില്‍,

ചൈനീസ് ശതകോടീശ്വരനായ ജാക്ക്മ തയ്യാറാക്കിയ തിയറിയാണ് 996.  ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ജാക്ക് മായുടെ തിയറിയാണ് 996. ഇന്ത്യന്‍ ഉല്‍പാദന മേഖല വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട്…

ചൈനീസ് ശതകോടീശ്വരനായ ജാക്ക്മ തയ്യാറാക്കിയ തിയറിയാണ് 996.  ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ജാക്ക് മായുടെ തിയറിയാണ് 996. ഇന്ത്യന്‍ ഉല്‍പാദന മേഖല വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്.

തിയറി പുറത്ത് വന്നതിന് പിന്നാലെ വന്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് 96 തിയറി ഇന്ത്യക്കാരുടെ വ്യവസായ സാധ്യതകള്‍ വര്‍ധിക്കാനും ഉല്‍പ്പാദനം ഉയര്‍ത്താനും ഉപകരിക്കുമെന്ന് അവകാശപ്പെടുന്നു.  996 നെ സ്വീകരിക്കുകയാണെങ്കില്‍ വ്യവസായ പരിസ്ഥിതിയും  വിദേശ നിക്ഷേപം ഇന്ത്യക്ക് മികച്ചതാക്കാന്‍ സാധിക്കും.

996 ന് പിന്നാലെ ജീവിതത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും 669 എന്ന പുതിയ തിയറിയും ജാക്ക് മാ തന്‍റെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു.  669 തിയറിയിലൂടെ പറയുന്നത് ഒരാള്‍ ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്സില്‍ ഏര്‍പ്പെടണമെന്നാണ് .

ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചിലര്‍ വാദിച്ചു. ജാക്ക് മായുടെ പ്രതികരണം പുറത്ത് വന്നതോടെ പ്രതിഷേധവും ശക്തമായി. ജാക്ക് മായുടെ വിവാദമായ പ്രസംഗം അരങ്ങേറിയത് 102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ്.