ബുള്ളറ്റിൽ എക്സ്ട്രാഎക്സ്ട്രാ ഫിറ്റിങ്‌സുകൾ കുത്തികയറ്റുന്ന ബുള്ളറ്റ് ഭ്രാന്തന്മാർ ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ കൊള്ളാം..

പണ്ട് മുതലേ യുവതലമുറയുടെ ഹരമാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരക്കുകളിൽ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം. ഇരുചക്രം ആണെങ്കിൽ പോലും നമ്മളാരും ബൈക്ക് എന്ന് വിളിക്കാറില്ല. നമ്മുടെ കുട്ടികാലങ്ങളിൽ ഒരിക്കലെങ്കിലും ബുള്ളറ്റിൽ കയറാമെന്നു ആഗ്രഹിക്കാത്തവരി…

പണ്ട് മുതലേ യുവതലമുറയുടെ ഹരമാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരക്കുകളിൽ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം. ഇരുചക്രം ആണെങ്കിൽ പോലും നമ്മളാരും ബൈക്ക് എന്ന് വിളിക്കാറില്ല. നമ്മുടെ കുട്ടികാലങ്ങളിൽ ഒരിക്കലെങ്കിലും ബുള്ളറ്റിൽ കയറാമെന്നു ആഗ്രഹിക്കാത്തവരി ആരുമില്ല. ബുള്ളെറ്റിനെ ഇത്ര പ്രിയങ്കരമാക്കുന്നത് എന്താണന്നല്ലെ? ചിലർക്ക് ആ ഇരമ്പി അടുക്കുന്ന ശബ്‌ദം മറ്റുചിലർക്ക് ആ രാജകീയ പ്രൗഢി. ബോഡിയിൽ മെറ്റലിന്റെ പരമാവധി ഉപയോഗമാണ് ഈ മാസ്സ് ലുക്കിന് കാരണം. അങ്ങനെ ഒരുപാട് ഘടകങ്ങളാണ് റോയൽ എൻഫീൽഡിന്റെ രാജകീയമാക്കുന്നത്. 

അത് കൊണ്ട് തന്നെ വാങ്ങിക്കുന്ന ബുള്ളെറ്റിനു പരമാവധി വ്യത്യസ്ത ലുക്ക് കൊടുക്കാനാണ് യുവാക്കൾ ശ്രമിക്കുന്നത്. അതിനായി എത്ര രൂപ ചിലവാക്കാനും അവർ ഒരുക്കമാണ്. ക്രാഷ് ഗാർഡ്‌സ് മോടിപിടിപ്പിക്കുക, ഹാൻഡിൽ വലുതാക്കുക, സാധരണ വീൽസ് മാറ്റി അലോയ് വീൽസ് ഘടിപ്പിക്കുക തുടങ്ങി നിരവധി എക്സ്ട്രാ ഫിറ്റിങ്‌സുകളാണ് ബുള്ളെറ്റുകളിൽ ചെയ്യുന്നത്. എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു  കാര്യമുണ്ട്. നമ്മൾ വാങ്ങിച്ചപ്പോൾ കിട്ടിയ കമ്പനി സാധനമായ വീൽസ് മാറ്റി പകരം അലോയ് വീൽസ് വെക്കുമ്പോൾ അവയ്ക്ക് വേണ്ടത്ര ഗുണനിലവാരം ഉണ്ടോ എന്ന്. ഏകദേശം 190 മുതൽ 200 ഓളം കിലോ വരെ ഭാരമുണ്ട് ബുള്ളെറ്റിനു. അതിന്റെ ഭാരം താങ്ങേണ്ടത് ഈ വീലുകളാണ്. കമ്പനി അതനുസരിച്ചാണ് വീലുകൾ നിർമിക്കുന്നതും. എന്നാൽ നമ്മൾ വാങ്ങുന്ന ഇത്തരം അലോയ് പോലുള്ള വീലുകൾക്ക് അതിന്റെതായ ഗുണനിലവാരം ഉണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. ഇങ്ങനെ ഗുണനിലവാരം ഇല്ലാത്ത അലോയ് വീലുകൾ ഉപയോഗിക്കുന്നത് വഴി വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാകുക. ബുള്ളെറ്റിന്റെ ഭാരം താങ്ങാൻ കഴിയാതെ വരുമ്പോൾ ഇത്തരം വീലുകൾ പൊട്ടിപോകുന്നു. യാത്ര മദ്ധ്യേയാകും ഇങ്ങനെ പൊട്ടിപോകുകഎങ്കിൽ അത് ജീവാനുവരെ തിരിച്ചടിയാകും. എന്ന് കരുതി ആരും ബുള്ളെറ്റ് മോടിപിടിപ്പിക്കണ്ട എന്നല്ല പറയുന്നത്. പരമാവധി ഗുണനിലവാരമുള്ള സാധനങ്ങൾ കൊണ്ട് മാത്രം മതി ഇത്തരം മോടിപിടിപ്പിക്കൽ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവന് തന്നെ ആപത്തതായി മാറും.

നിലവാരം കുറഞ്ഞ അലോയ് വീൽസ് ഉപയോഗിച്ചാൽ ചിലപ്പോൾ ദാ ഇതുപോലെ സംഭവിക്കാം. തിരക്ക് കുറഞ്ഞ ഒരു റോഡിലൂടെ പൊയ്ക്കൊണ്ടിരുന്നത് കൊണ്ടാണ് ഈ യുവാവിന് ജീവൻ കിട്ടിയത്. അല്ലെങ്കിൽ ഇത് എത്ര വലിയ ഒരു അപകടത്തിന് വഴിയായേനെ? ഭാഗ്യം എപ്പോഴും എല്ലാവരുടെയും കൂടെ കാണണമെന്നില്ല. ഒരുക്കുക നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിൽ തന്നെയാണ്. പണം കുറവാണെന്നു കരുതി ഒരിക്കലും നിലവാരം കുറഞ്ഞ വീലുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.

https://www.facebook.com/1265018563642048/videos/314003265954540/?t=0