ബോയിംഗ് വിമാനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല, ഒടുവില്‍ പാര്‍ക്ക്‌ ചെയ്യേണ്ടിവന്നത്‌ ഇവിടെ, വീഡിയോ

ഒരു വിമാനത്തിന് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ കാറുകളുടെ പാര്‍ക്കിംഗില്‍ പാര്‍ക്ക്‌ ചെയ്യേണ്ടിവന്ന അവസ്ഥ ഊഹിക്കാം.  ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍  സ്ഥലമില്ലാത്തതിനെ തുടര്‍ന്ന്ബോയിംഗ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇതാദ്യം. കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. അടുത്തിടെയുണ്ടായ രണ്ട്…

ഒരു വിമാനത്തിന് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ കാറുകളുടെ പാര്‍ക്കിംഗില്‍ പാര്‍ക്ക്‌ ചെയ്യേണ്ടിവന്ന അവസ്ഥ ഊഹിക്കാം.  ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍  സ്ഥലമില്ലാത്തതിനെ തുടര്‍ന്ന്ബോയിംഗ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇതാദ്യം. കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

അടുത്തിടെയുണ്ടായ രണ്ട് അപകടങ്ങളാണ് ബോയിംഗിന് പ്രതിസന്ധിയായത്.ഏകദേശം 350 പേരു‍ടെ മരണം  സംഭവിച്ചു. 737 മാക്സ് 8 വിമാനങ്ങള്‍ ഇതോടെ പറക്കല്‍ അവസാനിപ്പിച്ചു ഇത്തരത്തില്‍ തിരിച്ചെത്തിയ വിമാനങ്ങളാണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ അകപെട്ടത്‌.

ഒരു വിമാനത്തിന്‍റെ  പരിപാലനച്ചെലവ് മാസം 1,38,296 രൂപയാണ്. 500 ഓളം ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് പറക്കല്‍ നിര്‍ത്തി വച്ചത്. പറക്കല്‍ അവസാനിപ്പിച്ചതോടെ നഷ്ടം  9000കോടി രൂപയാണ് . ഇന്തോനേഷ്യയില്‍ വച്ച് ലയണ്‍ എയറിന്‍റയും എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെയും ബോയിംഗ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് അപകടങ്ങളിലായി മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിന്‍റെ ഓട്ടോമേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടെന്ന് അപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.