വര്‍ഷത്തില്‍ 11 മാസം വെള്ളത്തിനടിയിലും, ഒരു മാസം മാത്രം പ്രത്യക്ഷമാകുകയും ചെയുന്ന ഇന്ത്യയിലെ ഒരു ഗ്രാമം

curdi under water village

ഗോവയില്‍ കുര്‍ദ്ദി എന്ന മനോഹരമായൊരു  ഗ്രാമമുണ്ട്. പക്ഷെ നമ്മുക്കിഷ്ടമുള്ളപ്പോള്‍ അങ്ങനെ കാണാന്‍  ഒന്നും കഴിയില്ല.   അതിനു കാരണം ഈ ഗ്രാമം  സാദാ വെള്ളത്തിനടിയില്‍ ആയിരിക്കും. അത് പുറത്ത് ദൃശ്യമാവുക വര്‍ഷത്തില്‍ ഒരു മാസക്കാലമാണ്.

വിനോദ സഞ്ചാരികളൊക്കെ ഗോവയിലെ സലൗലിം ഡാം സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. വര്‍ഷത്തില്‍ 11 മാസങ്ങളിലും ഈ ഗ്രാമം നദിയുടെ അടിയില്‍ ആയിരിക്കും. 3000 പേര്‍ താമസിച്ചിരുന്ന മനോഹരമായൊരു ഗ്രാമമായിരുന്നു കുര്‍ദ്ദിയൊരിക്കല്‍.  വയലുകളൊക്കെയുള്ള  ഒരു സാദാ ഗ്രാമം.

അമ്പലങ്ങളും ചാപ്പലുകളും പള്ളികളുമായി പല മതത്തിലും പെട്ടവര്‍ അവിടെ താമസിച്ചിരുന്നു. അവിടെ ആദ്യത്തെ ഡാം നിര്‍മ്മിക്കാന്‍  ഗോവന്‍  സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഗ്രാമത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. 634 കുടുംബങ്ങള്‍ അവരുടെ സ്ഥലത്ത് നിന്നും മാറി.

75 -കാരന്‍ ഗജ്നം കുര്‍ദിക്കര്‍ പറയുന്നത് വേദനയുണ്ട്. പക്ഷെ, എല്ലാം ഒരുപാട് പേര്‍ക്ക് നല്ലതിന് വേണ്ടിയാണല്ലോ’  ഗജ്നത്തിന് 10 വയസ്സ് മാത്രമായിരുന്നു വീടും നാടും വിട്ടുപോകുമ്പോള്‍ പ്രായം. ജീവിതത്തിന്‍റെ ഭാരം പേറിയിരുന്ന വീടുകള്‍  മുറിപ്പെട്ടുപോയ മരങ്ങള്‍ ആരാധനാലയങ്ങള്‍  വര്‍ഷവും മെയ് മാസത്തില്‍ ഗ്രാമം കാണിച്ച് ഓര്‍മിപ്പിക്കും.