ഭക്ഷണം നല്‍കണമെങ്കില്‍ സെക്സ് അനുവദിക്കണം, സിറിയയില്‍ ലൈംഗീക അടിമകളായ സ്ത്രീകളുടെ ദുരിത ജീവിതം

മതത്തിലെ കഥകള്‍ കേട്ട് മതത്തിനു വേണ്ടി പോരാടാന്‍ പോയ ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമുള്ള സ്ത്രീകള്‍ ഐഎസ്സിന്റെ കേന്ദ്രത്തില്‍ ഉണ്ട്, എന്തിനേറെപപറയുന്നു നമ്മുടെ കൊച്ചു കേരളത്തില്‍നിന്നുപോലും സ്ത്രീകള്‍ ഐഎസ് ക്യാമ്പുകളില്‍ എത്തി. പക്ഷെ അവിടെ എത്തിയ…

മതത്തിലെ കഥകള്‍ കേട്ട് മതത്തിനു വേണ്ടി പോരാടാന്‍ പോയ ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമുള്ള സ്ത്രീകള്‍ ഐഎസ്സിന്റെ കേന്ദ്രത്തില്‍ ഉണ്ട്, എന്തിനേറെപപറയുന്നു നമ്മുടെ കൊച്ചു കേരളത്തില്‍നിന്നുപോലും സ്ത്രീകള്‍ ഐഎസ് ക്യാമ്പുകളില്‍ എത്തി. പക്ഷെ അവിടെ എത്തിയ പുരുഷന്മാരെ യുദ്ധം ചെയ്യിപ്പിക്കുകയും, സ്ത്രീകളെ ലൈംഗീക അടിമകള്‍ ആക്കുകയുമാണ് പതിവ്. ഇപ്പോള്‍ അവിടുത്തെ സ്ത്രീകളുടെ ദുരിതജീവിതം പുറത്തുവന്നിരിക്കുകയാണ്.

ഐക്യരാഷ്ട്ര സംഘടന നൽകുന്ന ഭക്ഷണം വിതരണം ചെയ്യുന്നവർ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെയും കുട്ടികളെയും ഭക്ഷണത്തിനു പകരം സെക്സിനുപയോഗിക്കുന്നു എന്ന  വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുഎൻ സന്നദ്ധപ്രവർത്തനത്തിന് രംഗത്തിറക്കിയവരിൽ ചിലർ ആവശ്യപ്പെടുന്നത്  ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ്.

മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത് ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവർക്കെതിരെയാണ്. സിറിയയിലെ സ്ത്രീകൾ ഏഴു വർഷമായി ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോർട്ട്.  ഇങ്ങനെ ചൂഷണത്തിന് ഇരയാക്കുന്നത് പുരുഷൻമാരില്ലാത്തെ വീടുകളിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ്.

സ്ത്രീകളെയും പെൺകുട്ടികളെയും ‘ഭക്ഷണം ലഭിക്കുന്നതിനായി ചെറിയ കാലത്തേക്ക് ഇത്തരം ഉദ്യോഗസ്ഥർക്കു വിവാഹം ചെയ്തു കൊടുക്കാറുണ്ട്. ‘ലൈംഗിക സേവനത്തിനായാണ്’ ഇതെന്നു വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങൾ കണ്ടെത്തി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോൺ നമ്പറും ഇവർ ചോദിച്ചുവാങ്ങും. സിറിയയിലെ പല സ്ഥലങ്ങളിലേക്കും രാജ്യാന്തര സംഘടനകൾക്കു നേരിട്ടു പ്രവേശിക്കാനാകാത്തതിനാൽ സഹായം നൽകാൻ ഏൽപ്പിക്കുന്നത് പ്രാദേശിക കൗൺസിലുകളിൽ പ്രവർത്തിക്കുന്നവരെയാണു.