ഭാര്യ പട്ടാപ്പകല്‍ ഭർത്താവിനെ നഗ്നനാക്കി കാറിന്‍റെ മുകളില്‍ കിടത്തി നടുറോഡിലൂടെ വണ്ടിയോടിച്ചു. കാരണം ഇതാണ് ( വീഡിയോ)

വിചിത്രമായ ശിക്ഷയാണ് കാമുകിയുമൊത്ത് പിടിയിലായ ഭര്‍ത്താവിന് ഭാര്യ കൊടുത്തത്. ജൈറോ വര്‍ഗാസ് എന്ന കൊളംബിയക്കാരനാണ് ശിക്ഷയ്ക്ക് വിധേയനായത്. ഭാര്യ ശിക്ഷിച്ചത് തന്‍റെ എസ്‍യുവിയുടെ മുകളില്‍ വര്‍ഗാസിനെ പൂര്‍ണ നഗ്നനാക്കി പട്ടാപ്പകല്‍ വണ്ടിയോടിച്ച്‌ നഗരം ചുറ്റിയാണ്. നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പൊതുസ്ഥലത്ത് നഗ്നത…

വിചിത്രമായ ശിക്ഷയാണ് കാമുകിയുമൊത്ത് പിടിയിലായ ഭര്‍ത്താവിന് ഭാര്യ കൊടുത്തത്. ജൈറോ വര്‍ഗാസ് എന്ന കൊളംബിയക്കാരനാണ് ശിക്ഷയ്ക്ക് വിധേയനായത്. ഭാര്യ ശിക്ഷിച്ചത് തന്‍റെ എസ്‍യുവിയുടെ മുകളില്‍ വര്‍ഗാസിനെ പൂര്‍ണ നഗ്നനാക്കി പട്ടാപ്പകല്‍ വണ്ടിയോടിച്ച്‌ നഗരം ചുറ്റിയാണ്.

നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചതിന് വര്‍ഗാസിനെതിരെ  പോലീസ് കേസുമെത്തു. ഇപ്പോൾ ഇയാൾ മാനം പോയതിനു പുറമെ കേസിന്റെ നൂലാമാലകളിലാണ്. ഭർത്താവ് മറ്റൊരു യുവതിയുമായി ഹോട്ടൽ മുറിയിൽ അവിഹിത ബന്ധത്തിലേർപ്പെടുന്നത് ഭാര്യ കയ്യോടെ പിടിക്കുകയായിരുന്നു.

ഇയാൾ ഭാര്യയോട് മാപ്പ് ചോദിച്ചുവെങ്കിലും ഇവർ വഴങ്ങിയില്ല. തന്റെ കാറിനു മുകളിൽ നഗ്നനായി  കയറിയാൽ ക്ഷമിക്കാമെന്ന ഉപാധിയാണ് ഇവർ വെച്ചത്. വർഗാസ് സമ്മതിക്കുകയും ചെയ്തു. മുഖം ഒരു തൂവാല കൊണ്ട് മറച്ചു പിടിച്ചു  തുടർന്ന് വര്‍ഗാസ് എസ്‍യുവിയുടെ മുകളില്‍ കയറിക്കിടന്നു.

പക്ഷെ വാഹനം മുന്നോട്ടു നീങ്ങിത്തുടങ്ങിയതോടെ ഈ തൂവാല നഷ്‍ടമായി. യാളുടെ ഈ നഗ്ന യാത്ര കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‍തു. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂടൂബിലും പ്രചരിക്കുന്നത്  ഈ ദ്രിശ്യങ്ങള്‍ ആണ്.