താന്‍ അടിവസ്ത്രം ഇടാറില്ല എന്ന് നാട്ടുകാരെ കാണിക്കാനാണോ ഈ ഫോട്ടോ എടുത്തത്‌? യുവാവിന്റെ അശ്ലീല കമന്റിനു ചുട്ട മറുപടി നല്‍കി അനു

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്  പ്രിയതാരം അനുമോള്‍ക്കെതിരെ ഒരുത്തന്‍ അശ്ലീല കമന്റെ് നല്‍കിയതാണ്. നടിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. അനേകം നടിമാര്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ മുന്‍പും ഉണ്ടാകാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ദിനം പ്രതി നിരവധി ഫോട്ടോകൾ ആണ് അനുമോൾ പോസ്റ്റ് ചെയ്യാറ്.

അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റിന് അതേ നാണയത്തിലാണ് മറുപടി നല്‍കിയത്. താരം മറുപടി എഴുതിയത് കമന്റ് ഇട്ടയാള്‍ നാണം കെടുന്ന രീതിയിലാണ്. അനുയാത്ര എന്ന വ്‌ലോഗിന് താഴെയാണ് കമന്റ് വന്നിരിക്കുന്നത്. അനുമോൾ ഇത്തവണ ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തത് മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയാണ് .

അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു കമന്റ്. അടിവസ്ത്രം ഇടാറില്ലേ? എന്ന കമന്റിനു  അനു പറഞ്ഞ മറുപടി- ഇങ്ങനെ “കാണിച്ചിട്ട് ഇടാറില്ല, ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ചിട്ട് ആണോ ഇടാറു എന്നായിരുന്നു” . സിനിമയ്ക്ക് പുറമെ കഥകളി ഉൾപ്പെടെയുള്ള മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വം കൂടിയാണ് ഇവർ.

താരം മലയാളി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അകം, റോക്‌സ്‌റ്റാർ, ഉടലാഴം, ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലുടെയാണ്.